ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: ആറളം അയ്യന്‍കുന്നില്‍ നവംബറില്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ പറയുന്നു. മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത
തൃശൂര്‍: കൊടുങ്ങല്ലൂരിലെ സിപിഎം- ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന കെയു ബിജു കൊലപാതകക്കേസില്‍ പ്രതികളെ വെറുതെവിട്ടു. 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി. സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: നാണത്തിന് കയ്യും കാലും ജീവനുമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുന്നിൽ നിർത്തി അത് പിന്നിലേക്ക് മാറി നിൽക്കുമെന്ന് മന്ത്രി റിയാസ്. ഇത്തരത്തിൽ സെക്രട്ടേറിയറ്റിലേക്ക് ഒരു സമരം നയിക്കുന്നത് അദ്ദേഹ ത്തിന്റെ ആദ്യത്തെ അനുഭവമായിരിക്കാം. അതിന്റെ ആവേശത്തിലാണ് നിയമം കയ്യിലെടുക്കും, തിരിച്ചടിക്കുമെന്നൊക്കെ അദ്ദേഹം പറയുന്നതെന്നും മന്ത്രി പരിഹസിച്ചു.
തൃശൂര്‍: വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം.
പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുകയെന്ന് ഇസ്മയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. താത്കാലിക ചുമതല നല്‍കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലുണ്ടെന്ന് ഇസ്മയില്‍ പറഞ്ഞു.
തിരുവനന്തപുരം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്‍മാന്‍ രഞ്ജിത്തി നെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.
മൂന്നാര്‍: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ വെറുതെ വിട്ട് കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു. നീതി ലഭിച്ചില്ലെന്ന്
വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. ചന്ദ്രമതിയുടെ
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വലിയ തിരക്കാണ് സന്നിധാനത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദർശനം നടത്തിയത്.
കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 28 വയസായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ലഭിച്ചില്ല.