Thiruvananthapuram
പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ

പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ

തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ

Idukki
വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിക്കു തൊട്ടുപിന്നിൽ പുലി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വിഡിയോ

വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിക്കു തൊട്ടുപിന്നിൽ പുലി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വിഡിയോ

തൊടുപുഴ: വീട്ടുമുറ്റത്ത് കുട്ടി കളിക്കുന്നതിനിടെ പുലി എത്തി. വാൽപ്പാറയിലാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിന് സമീപത്തെ ശിവകുമാർ - സത്യ ദമ്പതികളുടെ വീട്ടിലാണ് പുലിയെത്തിയത്. ഇവരുടെ കുട്ടി കളിക്കുന്ന തിനിടയിൽ പിന്നിലൂടെയാണ് പുലിയെത്തിയത്. https://twitter.com/Malayalamithram/status/1909720866201780594 വീട്ടിൽ ഉണ്ടായിരുന്ന നായകൾ പുലി

Thiruvananthapuram
കെഎസ്ആർടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: കെ എസ് ആർ ടി സിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെൻഷൻ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്‌.  കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന്‌ ആകെ 1612 കോടി രൂപയാണ് സർക്കാർ

Kannur
പതിനാറുകാരിയെ സ്വർണമോതിരം സമ്മാനിച്ച് പീഡിപ്പിച്ചു; കണ്ണൂരിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്

പതിനാറുകാരിയെ സ്വർണമോതിരം സമ്മാനിച്ച് പീഡിപ്പിച്ചു; കണ്ണൂരിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വര്‍ഷം തടവ്. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് (41) കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. 2021 ലോക്ഡൗണ്‍ സമയം മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി

Malappuram
വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു, ലോൺ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി

വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു, ലോൺ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വയോധികയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ‌വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പാലപ്പെട്ടി എസ്ബിഐയിൽ നിന്ന്

Ernakulam
വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്‍  പൊലീസ് കസ്റ്റഡിയിൽ

വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്‍ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി : മലപ്പുറത്ത് വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റ്ഡിയിലെടുത്തത്. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സീറാജുദ്ദീനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അഞ്ചാം

Alappuzha
കരുവാറ്റ പള്ളിയിലെ ഒവിബിഎസ് സമാപിച്ചു

കരുവാറ്റ പള്ളിയിലെ ഒവിബിഎസ് സമാപിച്ചു

കരുവാറ്റ : സെന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയൽ " നടപ്പിൽ നിർമ്മലരായിരിപ്പീൻ " എന്ന ചിന്താവിഷയത്തിൽ മാർച്ച് 31ാം തിയതി ആരംഭിച്ച ഒ വി ബി എസ് ഇന്നലെ സമാപിച്ചു. ഒവിബീ എസിന് സമാപനം കുറിച്ചു കൊണ്ടുള്ള റാലി കരുവാറ്റ പള്ളിയിൽ നിന്നും ആരംഭിച്ച് അടൂർ സെന്റ്

കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍?; സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലെയെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രിയില്‍ ദുരിതം നേരിടുന്നു. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം. വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയാകുന്നതിന് മുന്‍പേ ഈ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ജി സുധാകരന്‍

Kasaragod
വിവേക് എക്‌സ്‌പ്രസ് പിടിച്ചിട്ടു റെയിൽവേ ഗേറ്റിൽ നേർക്കുനേർ നി‌ർത്തി തർക്കിച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ

വിവേക് എക്‌സ്‌പ്രസ് പിടിച്ചിട്ടു റെയിൽവേ ഗേറ്റിൽ നേർക്കുനേർ നി‌ർത്തി തർക്കിച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ

കാസ‌ർകോട്: റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ മാറ്റാതെ ഡ്രൈവർമാർ പരസ്‌പരം തർക്കിച്ചതോടെ ട്രെയിൻ പിടിച്ചിട്ടു. കാസർകോട് തൃക്കരിപ്പൂർ-പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി റെയിൽവെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസാണ് നിർത്തിയിടേണ്ടി വന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. ചെറുവത്തൂർ ഭാഗത്ത് നിന്നും

News
കാട്ടാനകളിറങ്ങിയ വിവരം അറിയിച്ചില്ല മുണ്ടൂരിൽ അലന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ വനംവകുപ്പിന്റേത് ഗുരുതര വീഴ്‌ച

കാട്ടാനകളിറങ്ങിയ വിവരം അറിയിച്ചില്ല മുണ്ടൂരിൽ അലന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ വനംവകുപ്പിന്റേത് ഗുരുതര വീഴ്‌ച

പാലക്കാട്: മുണ്ടൂർ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തിൽ അറിയിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കിൽ അലന്റെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നെന്ന്

Translate »