ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രഭരണ പ്രദേശത്തെ
ജമ്മു: പാകിസ്ഥാന്‍ സ്വദേശിനിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായ മുനീര്‍ അഹമ്മദിനെതിരെയാണ് നടപടി. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ തന്നെ പാകിസ്ഥാനി ലേക്ക് മടക്കി അയക്കരുത് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാഹ വിവരം പുറത്തറിഞ്ഞത്.
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി ഇന്ത്യ. പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യോടും ലോകബാങ്കിനോടും ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കുന്ന തായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും.
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിനുള്ള പാക് നീക്കം തടഞ്ഞ് പ്രതിരോധ മന്ത്രാലയം. ഇന്നലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സൈറ്റുകള്‍ ആക്രമിക്കാന്‍ ശ്രമം നടന്നത്. സൈബര്‍ ആക്രമണ ത്തിനുള്ള ശ്രമം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം പറയുന്നു പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ചില
ന്യൂഡല്‍ഹി: പാകിസ്ഥാനിലേയ്ക്ക് നാടുകടത്തല്‍ നേരിടുന്ന കുടുബത്തെ സംരക്ഷിക്കാനൊരുങ്ങി സുപ്രീംകോടതി. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ ആറ് പേരെ പാകിസ്ഥാനിലേയ്ക്ക് നാടുകടത്തരുതെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഇവരുടെ പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസുമാരായ
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ടറല്‍ ഡാറ്റ ബേസുമായി മരണ രജിസ്ട്രേഷന്‍ ഡാറ്റ ബന്ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനാകും. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈനില്‍ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. ഫോട്ടോ കൂടുതല്‍ വ്യക്തമാകുന്ന തിരിച്ചറിയല്‍ കാര്‍ഡ്
വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ആശയവിനിമയത്തിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഭീകരതയ്ക്കെതിരെ ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച റൂബിയോ,
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടാന്‍ പാടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നടപടിയില്‍ മടി കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ ഐ സി സി
ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
ന്യൂഡൽഹി : ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ജവാന്മാർക്ക് കർശന നിർദേശം നൽകി സേന. അതിർത്തി പട്രോളിങ്ങിനിടെ ജാഗ്രത പാലിക്കാനാണ് ജവാന്മാർക്ക് നിർദേശം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാന്മാർ ഡ്യൂട്ടി സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സേന നൽകിയ മുന്നറിയിപ്പ് എന്ന്