സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി, സിബിഐ അന്വേഷണം തുടങ്ങി; ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍


ന്യൂഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌
ലഭി ക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്‌സിയിലെ ചില ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എം എ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി.

2023 സെപ്തംബര്‍ മാസത്തില്‍ ഒരു സ്വകാര്യ വ്യക്തി 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനും ഹിന്ദിയില്‍ ഡബ്ബ് ചെയ്ത സിനിമയ്ക്ക് മുംബൈയിലെ സിബിഎഫ്‌ സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുമായി ചിലരുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.

ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ സിബിഎഫ്‌സി  ഉദ്യോഗ സ്ഥര്‍ക്ക് വേണ്ടി പ്രതികള്‍ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടതെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തുക 6.54 ലക്ഷമായി കുറക്കുകയായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് പ്രതികളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഈ തുക വാങ്ങിയതായി തെളിവുകളുണ്ട്. കൂടാതെ 20,000 രൂപ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കോര്‍ഡിനേഷന്‍ ഫീസായി നേടിയതായും ആരോപണമുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു. 


Read Previous

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം വേണം; വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകി മാത്യു കുഴൽനാടൻ

Read Next

സൂത്രധാരന്‍ ഇപ്പോഴും പുറത്ത്; അദ്ദേഹത്തിന്റെ ഊഴം വരും’; മദ്യനയ അഴിമതിയില്‍ അടുത്തത് കെജരിവാള്‍?

Leave a Reply

Your email address will not be published. Required fields are marked *

Most Popular