രോഗപ്രതിരോധശേഷിയ്ക്ക് ചില പാനീയങ്ങള്‍



കാ
ലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ രോഗപ്രതിരോധശേഷിയേയും ബാധിയ്ക്കും. ജലദോഷവും തൊണ്ടവേദനയും വരാത്തവര്‍ ചുരുക്കമാണ്. ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി കൂട്ടുകയാണ് നല്ലൊരു പരിഹാരം. അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞിരിയ്ക്കാം.

തൊണ്ടവേദനയുള്ളപ്പോള്‍ ഇഞ്ചിച്ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ ശമിപ്പിക്കാന്‍ നല്ലതാണ്. നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

മഞ്ഞള്‍ പാലും തൊണ്ടവേദനയ്ക്ക് ആശ്വാസം പകരുന്ന ഒന്നാണ്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് ഗുണം ചെയ്യുന്നത്.

കറ്റാര്‍വാഴ ജ്യൂസ് ആരോഗ്യത്തിന് വളരെയേറെ ഗുണമുള്ള ഒന്നാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ വളരെയേറെ ഗുണം ചെയ്യും. ആപ്പിള്‍ സൈഡര്‍ വിനഗറും തേനും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാനും തൊണ്ടവേദനയെ അകറ്റാനും നല്ലതാണ്.

കറുവാപ്പട്ട ചായ കുടിക്കുന്നതും ശീലമാക്കാം. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ്.


Read Previous

വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാരും എം.എല്‍.എമാരും വിചാരണ നേരിടണം,പാര്‍ലമെന്ററി പരിരക്ഷ ഇല്ല; സുപ്രീംകോടതി 

Read Next

സിദ്ധാര്‍ഥന്‍റെ മരണം; വധശ്രമവും ക്രിമിനൽ ഗൂഢാലോചനാക്കുറ്റവുമില്ല; കേസിനെ ദുർബലമാക്കുമെന്ന് വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular