ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ കണ്‍വീനറാകണമെന്ന് അദ്ദേഹം പറഞ്ഞതായാണ് സൂചന.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇരുപാര്‍്ട്ടി നേതാക്കാളും പങ്കുവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യാമുന്നണി. മൂന്നാം തവണയും അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.


Read Previous

ഫൊക്കാന കൺവൻഷൻ – ഡോ. ശശി തരൂർ പങ്കെടുക്കും

Read Next

അവരുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ല: മാലിദ്വീപിന് ചെെനയുടെ പിന്തുണ: തായ്‌വാൻ ചെെനയുടെ സ്വന്തമെന്ന് മാലിദ്വീപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular