‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ ഡോ. കെ ആര്‍ ജയചന്ദ്രന്‍റെ പുസ്തകം പ്രകാശനം ഇന്ന്.


റിയാദ്: വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ രചിച്ച ‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ പ്രകാശനം ജനുവരി 19ന് റിയാദില്‍ നടക്കും. മലസ് ചെറീസ് ഓഡിറ്റോറി യത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും,ഡോ. എം എസ് കരീമുദ്ധീന്‍, റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ്‌ സെക്രട്ടറി മുഹമ്മദ്‌ ഷബീര്‍, ശിഹാബ് കൊട്ടുകാട് തുടങ്ങി നിരവധി പ്രമുഖര്‍ അതിഥികളാകുംമോഡേണ്‍ മിഡില്‍ ഈസ്റ്റ്‌ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ശബാന പ്രവീണ്‍ പുസ്തകം സദസ്സിന് പരിചയപെടുത്തും

നോ യുവര്‍ ചൈല്‍ഡ് ഫസ്റ്റ് (Know your child first), സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍: തിയറി ടു പ്രാക്ടീസ് (special education: theory to practice) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള ഡോ. ഡോ. കെ ആര്‍ ജയചന്ദ്രന്‍ പഠന വൈകല്യം, കുട്ടികളുടെ വിദ്യാഭ്യാസ മനശാസ്ത്രം തുടങ്ങിയ രംഗങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്.

വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ സമത്വം ഉറപ്പുവരുത്താനുളള തന്ത്രങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പുസ്തകം ‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക പ്രകാശനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


Read Previous

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് മഹുവ മൊയ്ത്ര; തീരുമാനം ഹൈക്കോടതി വിധിക്ക് പിന്നാലെ

Read Next

രേഖയില്ലാത്തവര്‍ കയ്യേറ്റക്കാര്‍ തന്നെ; ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്ക് പട്ടയം നല്‍കരുത്; ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular