വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് #Chance of rain; Wind speed of 40 kmph|


തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച എറണാകുളത്തും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

പത്ത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്ത പുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


Read Previous

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ രാസവസ്തു ഒഴിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍ #Chemical spill incident: One in custody |

Read Next

15 കോടി അടയ്ക്കണം; സിപിഎമ്മിനും ആദായനികുതി വകുപ്പ് നോട്ടീസ്: ഹൈക്കോടതിയെ സമീപിച്ചു #Income tax department notice to CPM too|

Leave a Reply

Your email address will not be published. Required fields are marked *

Most Popular