താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യം ചൈന.


താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസ ഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ചൈന. ഷാവോ സിങ്ങാണ് പുതിയ അംബാസഡര്‍. ഇതുവരെ താലിബാനെ ഒരു വിദേശ ഗവണ്‍മെന്റും ഔദ്യോഗി കമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഈ നിയമനം താലിബാനെ ഔപചാരികമായി അംഗീകരിക്കുമെന്ന സൂചനയാണോ എന്ന് ബെയ്ജിംഗ് വ്യക്തമാക്കിയിട്ടില്ല.

‘അഫ്ഗാനിസ്ഥാനിലെ ചൈനയുടെ അംബാസഡറുടേത് സാധാരണ നിയമനമാണ്. ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ചൈനയുടെ നയം വ്യക്തവും സ്ഥിരതയുള്ള തുമാണ്’, ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 20 വര്‍ഷ ത്തിന് ശേഷം യുഎസ് നേതൃത്വത്തിലുള്ള വിദേശ സേന പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിനു ശേഷം ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ അംബാസഡറാണ് ഷാവോ സിങ്ങെന്ന് താലിബാന്‍ ഭരണകൂട വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഒരു ചടങ്ങില്‍ പുതിയ പ്രതിനിധിയുടെ യോഗ്യതാപത്രങ്ങള്‍ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ് സ്വീകരിച്ചതായി താലിബാന്‍ ഭരണകൂട ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിന്റെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. അംബാസഡറെ അഖുന്ദും ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

2019 ല്‍ ചുമതലയേറ്റ ചൈനയുടെ മുന്‍ അംബാസഡര്‍ വാങ് യു കഴിഞ്ഞ മാസം തന്റെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. അംബാ സഡര്‍ പദവിയുള്ള മറ്റ് നയതന്ത്രജ്ഞര്‍ കാബൂളില്‍ ഉണ്ട്, എന്നാല്‍ ഇവരെല്ലാം താലി ബാന്‍ ഭരണത്തിലെത്തും മുമ്പ് സ്ഥാനം ഏറ്റെടുത്തവരാണ്. പാകിസ്ഥാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ മറ്റ് രാജ്യങ്ങളും സ്ഥാപനങ്ങളും ‘ചാര്‍ജ് ഡി’അഫയേഴ്‌സ്’ എന്ന തലക്കെട്ട് ഉപയോഗിച്ച് നയതന്ത്ര ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിര്‍ന്ന നയതന്ത്രജ്ഞരെ അയച്ചിട്ടുണ്ട്. ഇതിന് ആതിഥേയ രാജ്യത്തിന് അംബാസഡറിയല്‍ ക്രെഡന്‍ഷ്യലുകള്‍ ഹാജരാക്കേണ്ടതില്ല.

പാശ്ചാത്യ പിന്തുണയോടെ രൂപീകരിച്ച അഫ്ഗാന്‍ സുരക്ഷാ സേന പിന്‍വാങ്ങിയതോടെ 2021 ആഗസ്റ്റ് 15 ന് ആണ് താലിബാന്‍ തലസ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ യുഎസ് പിന്തുണയുള്ള പ്രസിഡന്റ് അഷ്റഫ് ഗനി പലായനം ചെയ്യുകയും ചെയ്തിരുന്നു.


Read Previous

ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

Read Next

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്’: അമിത് ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിൽ ഉദയനിധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular