കാനഡയില്‍ ഖാലിസ്ഥാനികള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; പതിനൊന്നുകാരനും പിതാവുമുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു


ടൊറന്റോ: ഖാലിസ്ഥാനികള്‍ തമ്മിലുള്ള ഗ്യാങ് വാര്‍ പതിവായ കാനഡയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സിഖ് വംശജരായ കനേഡിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. എഡ്മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടന്നത്. കാനഡിയലെ ബ്രദേഴ്സ് കീപ്പേഴ്സ് എന്ന സംഘാംഗമായ 41 കാരന്‍ ഹര്‍പ്രീത് സിങ് ഉപ്പലും പതിനൊന്ന് വയസുകാരനായ മകനുമാണ് കൊല്ലപ്പെട്ടത്. ഇതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് പുറത്തു വിട്ടു.

എഡ്മന്റണില്‍ നംവബര്‍ ഒമ്പതിനാണ് ഹര്‍പ്രീത് സിങ് ഉപ്പലും മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ച് വെടിയേറ്റ ഉടനെ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. കറുത്ത ബിഎംഡബ്ല്യു എസ്.യു.വിലായിരുന്നു പ്രതികള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ ഉപ്പലിന്റെ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 2021 ലും ഉപ്പലിനും കുടുംബത്തിനും നേരെ വധശ്രമം നടന്നിരുന്നു.

യുണൈറ്റഡ് നേഷന്‍സ് എന്നു പേരുള്ള സംഘത്തിലെ അംഗമെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ പരംവീര്‍ ചാഹില്‍ കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. വാന്‍കൂവറിലെ പാര്‍ക്കിങ് ഗ്യാരേജില്‍ വച്ച് 27കാരനായ പരംവീര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

ബി.സി ഗ്യാങ് വാറുമായും ബ്രിട്ടീഷ് കൊളംബിയയിലെ സംഘവുമായി ബന്ധപ്പെട്ട വെടിവയ്പ്പുകളുമായി ബന്ധപ്പെടുത്തിയാണ് കനേഡിയന്‍ മാധ്യമങ്ങള്‍ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്. ഈ ഗ്യാങ് വാര്‍ സംഘങ്ങളില്‍ ചിലത് മാത്രമാണ് ബ്രദേഴ്സ് കീപ്പേഴ്സ്, യുണൈറ്റഡ് നേഷന്‍സ്, റെഡ് സ്‌കോര്‍പിയോണ്‍ തുടങ്ങിയവ.


Read Previous

എന്തുകൊണ്ട് അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ ലക്ഷ്യംവയ്ക്കുന്നു? അല്‍ ഷിഫയുടെ അടിയില്‍ ഹമാസ് പണിത തുരങ്കത്തില്‍ എത്തിയ ഇസ്രയേലി സൈന്യം ഞെട്ടി? ഭൂമിക്കടിയിലെ നിരവധി നിലകളില്‍ യുദ്ധസാമ്രാജ്യമൊരുക്കി ഹമാസ്!

Read Next

സര്‍ക്കാരിന് പണമില്ലെങ്കിലും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവിന് അനുവദിച്ചത് മുക്കാല്‍ കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular