ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു; ബഹ്റെെനിൽ മലയാളി യുവാവ് മ​രി​ച്ചു| 16 വർഷമായി ബഹ്റൈൻ പ്രവാസിയാണ്


ബഹ്റെെൻ: ബഹ്റെെനിലെ കാർഗോ കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. വടകര സ്വദേശി റഹീസാണ് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്കിടെ വൈകീട്ട് മൂന്നു മണിക്കാണ് മരണം സംഭവിച്ചത്. കൈനാട്ടി മുട്ടുങ്ങൽ രാമത്ത് വീട്ടിൽ യാഹുവിന്റെ മകനാണ് മരിച്ച റഹീസ്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മക്കൾ: 3

മൃതദേഹം സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 16 വർഷമായി ബഹ്റൈൻ പ്രവാസിയാണ് ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെഎംസിസിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.


Read Previous

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധപരിശീലനവും ശാഖയും വേണ്ട; ഉത്തരവുമായി ഹൈക്കോടതി

Read Next

ടിവി ചാനല്‍ വീഡിയോ ചിത്രീകരിച്ചത് 2018ല്‍|’പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആകും”| അടുത്ത ആഗോള നവോത്ഥാനം മിഡില്‍ ഈസ്റ്റിലെന്ന്| മരിക്കുന്നതിന് മുമ്പ് സൗദിയെ മുന്‍നിരയിലെത്തിക്കും| എംബിഎസിന്റെ പഴയ വീഡിയോ ചര്‍ച്ചയാവുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular