സ്രഷ്ടാവിൻറെ സന്ദേശത്തിന് കാതോർക്കുക : ആർ.ഐ.സി.സി ക്വുർആൻ സമ്മേളനം


റിയാദ്: പ്രശനസങ്കീർണ്ണമായ ലോകക്രമത്തിൽ പരിഹാരങ്ങൾ തേടുന്നവർ പലപ്പോഴും ദുരന്തങ്ങളിലേക്ക് തള്ളിയിടപ്പെടുന്നതാണ് കാണുന്നത്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുക ലോകനാഥനായ അല്ലാഹുവിൻറെ സന്ദേശങ്ങൾക്ക് കാതോർത്ത് പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ക്വുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു..

ആർ.ഐ.സി.സി ക്വുർആൻ സമ്മേളനത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് പ്രഭാഷണം നിർവ്വഹിക്കുന്നു.

നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മുതൽ മുഴുവൻ സംവിധാനങ്ങളുടെയും പ്രശ്ന പരിഹാരങ്ങളിൽ നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾക്ക് വിലകല്പിക്കുന്നവർ മനുഷ്യൻറെ പ്രശ്നങ്ങളിൽ ആ സാമാന്യയുക്തി ഉപയോഗിക്കാൻ തയ്യാറാവാത്തത് അതിശയോക്തിയാണ്. നമുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കേണ്ടത് അവൻറെ രക്ഷിതാവാണ്, ഈ തിരിച്ചറിവിലേക്ക് എത്തിച്ചേരുക എന്നതാണ് യഥാർത്ഥ പരിഹാരങ്ങളിലേക്കുള്ള വഴി.

ഓരോരുത്തരും അവരവർക്ക് തോന്നിയ പരിഹാരങ്ങൾക്ക് പിന്നാലെ പോവുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാവുന്നു എന്നത് നമ്മുടെ ചുറ്റും ദിനേന കണ്ടു കൊണ്ടിടിക്കുന്നതാണ്. വ്യക്തി കുടുംബം സമൂഹം എന്നിങ്ങളെ സർവ്വ മേഖലകളിലും തെളിമയാർന്ന വഴിയാണ് വിശുദ്ധ ക്വുർആനും പ്രവാചക ജീവിതവും വരച്ച് കാണിക്കുന്നത് എന്നും സമ്മേളനം അഭിപ്രയപ്പെട്ടു.

കുടുംബ ബന്ധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത പുലർത്തണം, പ്രവാസ ലോകത്തും നാട്ടിലുമുള്ള കുടുംബങ്ങളെ ചേർത്ത് നിർത്താനും സ്നേഹ സമ്പന്നമായ കുടുംബാന്തരീക്ഷം നിലനിർത്തി പ്രതിസന്ധികളെ തരണം ചെയ്യാൻ സാധ്യമാവണം. പുതിയ തലമുറക്കും നമുക്കും വിശ്വാസത്തിലൂന്നിയ പരിഹാരങ്ങളാണ് നാം സ്വീകരിക്കേണത്, അതാണ് പ്രായോഗികവും എന്നും സമ്മേളനം ഉണർത്തി.

സലാഹിയ ഇസ്തിറാഹയിൽ നടന്ന സമ്മേളനത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി, പീസ് റേഡിയോ സി.ഇ.ഓ ഹാരിസ് ബിൻ സലിം, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഷെയ്ഖ് അബ്‌ദുറഹ്‌മാൻ അൽ ഈദാൻ മുഖ്യാതിഥിയായിരുന്നു.മുഹമ്മദ് കുട്ടി പുളിക്കൽ, ജഅഫർ പൊന്നാനി, ഇഖ്ബാൽ കൊല്ലം, അബ്ദുറഊഫ് സ്വലാഹി, ഷഹീൻ അൽ ഹികമി, അമീൻ അൽ ഹികമി, ആരിഫ് കക്കാട്, ശിഹാബ് അലി തുടങ്ങിയവർ സംസാരിച്ചു. ഷബീബ് കരുവള്ളി, മൊയ്‌തു അരൂർ, അഷ്‌റഫ് തേനാരി പ്രസീഡിയം നിയന്ത്രിച്ചു.

അബ്ദുറഹീം പേരാമ്പ്ര, ഉമർ ശരീഫ്, മുജീബ് പൂക്കോട്ടൂർ, യാസർ അറഫാത്ത്, ഷൗക്കത്ത് കാളികാവ്, അർഷദ് ആലപ്പുഴ, നൂറുദ്ദീൻ തളിപ്പറമ്പ്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, അബ്ദുസ്സലാം കുളപ്പുറം, ഷഹീർ പുളിക്കൽ, അഷ്‌റഫ് പൂക്കോട്ടൂർ, ഷമീർ കാളികാവ്, ഷഹജാസ് പയ്യോളി, ഹുസ്‌നി പുളിക്കൽ, തൻസീം കാളികാവ്, ഷൈജൽ വയനാട്, നൗഷാദ് കണ്ണൂർ, നസീഹ് അബ്‌ദുറഹ്‌മാൻ, യൂസുഫ് കൊല്ലം, ശബാബ് കാളികാവ്, ജസീല ടീച്ചർ, ഷഹന യു.കെ, സബീഹ എം.ടി, റജ്ല, സുമയ്യ, ഷബാന കെ.വി, ഷബ്ന, ഷെരിഹാൻ,അശ് രിൻ,ഹസ്ന ,റജീന,ബനീറ,എന്നിവർ നേതൃത്വം നൽകി.


Read Previous

ഇസ്രയേല്‍ സൈന്യം അല്‍ശിഫ ആശുപത്രിയുടെ കവാടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു; ഏതു നിമിഷവും ഇരച്ചുകയറും, ആശുപത്രിക്കുള്ളിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാന്‍ അന്ത്യശാസനം; കുടുങ്ങി രോഗികളടക്കം രണ്ടായിരത്തിലേറെ പേര്‍,36 ഓളം നവജാത ശിശുക്കള്‍.

Read Next

എസ് ഐ സി റിയാദ് സെൻട്രൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular