ഡീൻ കുര്യാക്കോസ് എം പിക്ക് ഊഷ്മള വരവേല്‍പ്പ്, മീറ്റ്‌ ദ എം പി പരിപാടിയില്‍ പങ്കെടുക്കും


റിയാദ് : ഒ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീറ്റ്‌ ദ എം പി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇടുക്കി ലോകാസഭ മണ്ഡലം എം പി ഡീൻ കുര്യാക്കോസ് റിയാദിലെത്തി. റിയാദ് കിംഗ്‌ ഖാലിദ് അന്ത്രാരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹത്തെ എറണാകുളം ജില്ലാ പ്രസിഡണ്ട്‌ മാത്യു ജോസഫിന്റെ നേത്രുത്വത്തില്‍ ഒ ഐ സി സി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു,

ഗ്ലോബല്‍ സെക്രട്ടറി റഷീദ് കുളത്തറ, സീനിയര്‍ വൈസ് പ്രസിഡണ്ട്‌ സലിം കളക്കര, വൈസ് പ്രസിഡണ്ട്‌ ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്,വാഹിദ് വാഴക്കാട്, ജോൺസൻ മാർക്കോസ്, അജീഷ് ചെറുവട്ടൂർ, ജാഫർഖാൻ, മാത്യു വർഗീസ്, ഷാജി മഠത്തിൽ, നൗഷാദ് പലമലയിൽ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഇന്ന് വൈകീട്ട് ഏഴു മണിമുതല്‍ റിയാദ് മലാസില്‍ നടക്കുന്ന മീറ്റ്‌ ദ എം പി പരിപാടിയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന് ഭാരാവാഹികള്‍ പറഞ്ഞു


Read Previous

സര്‍ക്കാര്‍ പ്രതിസന്ധിയില്‍’; ‘തമ്മില്‍ കണ്ടാല്‍ മിണ്ടില്ല, ഗവര്‍ണറും മുഖ്യമന്ത്രിയും എല്‍പി സ്‌കൂള്‍ കുട്ടികളെ പോലെ’

Read Next

ബഹറൈന്‍ ഒ ഐ സി സി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular