തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സിബിഐ അന്വേഷിക്കും


തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷി ക്കാന്‍ ഹൈക്കോടതി ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാ ലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തില്‍ തന്നെ സിബിഐക്ക് വിടാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

2023 മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഏപ്രില്‍ 1 ന്മ രണത്തിന് കീഴടങ്ങുകയായിരുന്നു.

പൊലീസ് കോര്‍ട്ടേഴ്‌സില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പൊലീസ് എട്ട് മാസത്തോളം അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല.


Read Previous

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

Read Next

ഇതാദ്യമായി സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular