ബിജെപിയെ തോൽപ്പിച്ചാൽ അത് രാജ്യസ്നേഹത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാകും´: ജനങ്ങളോട് ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ


ബിജെപിയെ 2024ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ അത് രാജ്യസ്‌നേഹത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച ആംആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ നേതൃത്വത്തിൽ രാജ്യം അക്രമത്തിലേക്കും അഴിമതിയിലേക്കും സംഘർഷങ്ങളിൽ നിന്ന് സംഘർഷങ്ങളി ലേക്കും പൊയ്︋ക്കോണ്ടിരിക്കുകയാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ വെന്നും അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. 

`വളരെ മോശം അവസ്ഥയിലൂടെയാണ് രാജ്യം മുഴുവൻ കടന്നു പോകുന്നത്. എവിടെ നോക്കിയാലും പ്രശ്നങ്ങളും സംഘർഷങ്ങളും മാത്രം. അക്രമവും അഴിമതിയും കൊള്ളയും വന്ദിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് ജനസംഖ്യ വർദ്ധിക്കുന്നു. എന്നാൽ തൊഴിലവസരങ്ങൾ നിരന്തരം കുറയുന്നു.. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയുമാണ്´- അദ്ദേഹം കൂട്ടിച്ചേർത്തു. 2014ലും 2019ലും വലിയ ഭൂരിപക്ഷത്തിലുള്ള ജനവിധി ലഭിച്ചിട്ടും ബിജെപി സർക്കാർ രാജ്യത്തിൻ്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

രാജ്യത്തിന് പുരോഗതിയും നിങ്ങളുടെ കുടുംബത്തിന് ക്ഷേമവും ഉണ്ടാകണമെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒഴിവാക്കുകതന്നെ വേണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച് അന്ധരായ ബിജെപിയുടെ അനുയായികളോട് തർക്കിക്കരുത്. പകരം ദേശസ്നേഹികളായവരോട് സംസാരിക്ക ണമെന്നാണമ് ഞാൻ ആവശ്യപ്പെടുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ പ്രവർത്തകർക്ക് ഉപദേശം നൽകി.

ദേശസ്നേഹികൾ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുകയും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യും. പക്ഷേ രാഷ്ട്രീയ അന്ധത ബാധിച്ച ബിജെപി അനുയായികൾക്ക് രാജ്യവുമായി യാതൊരു ബന്ധവുമില്ലെന്നു ള്ളതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് വളരെ പ്രധാനമാണെന്നും ഇനി അഞ്ച് വർഷം കൂടി ഇക്കൂട്ടർ തിരിച്ചുവന്നാൽ രാജ്യം പൂർണമായി നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപമെടുത്ത് ഇന്ത്യാ സഖ്യത്തിലെ പ്രധാന മുഖങ്ങളിൽ ഒന്നാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യ സഖ്യത്തിൻ്റെ വരവോടെ ബിജെപിക്ക് ഇപ്പോഴൊരു ബദലുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

`മുൻപ് ബിജെപിക്ക് ബദലില്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യാ സഖ്യം രൂപീകരിച്ചത് മുതൽ ആ അവസ്ഥ മാറിയിരിക്കുന്നു. ഈ സഖ്യം നിലനിൽക്കുകയാ ണെങ്കിൽ 2024 ൽ ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നും കെജ്‌രിവാൾ വ്യക്തമാക്കി.

രാജ്യത്തെ കുടുംബങ്ങൾക്കുള്ളിൽ പോലും ധ്രുവീകരണം ബാധിച്ചു കഴിഞ്ഞു. `എവിടെയും സമാധാനമില്ലാത്ത അവസ്ഥയാണ്. സമാധാനമില്ലെങ്കിൽ രാജ്യത്തിന് പുരോഗതിയില്ല. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ പോലും ഇപ്പോൾ ബിജെപിയിൽ സന്തുഷ്ടരല്ല´- അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത സങ്കീർണ്ണമായവയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 

“നോട്ട് നിരോധനം കൊണ്ട് അഴിമതി ഇല്ലാതാകുമെന്നും തീവ്രവാദം അവസാനിക്കുമെന്ന് വരെ ബിജെപി അവകാശപ്പെടുന്നു. അഴിമതിയും ഇല്ലാതാകില്ല തീവ്രവാദവും അവസാനിച്ചില്ല. 2016 ലെ നോട്ട് നിരോധനം കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുറഞ്ഞത് 10 വർഷമെങ്കിലും പിന്നോട്ട് പോകുകയാണ് ഉണ്ടായത്. ആളുകളുടെ ജോലികളും ബിസിനസുകളും ഫാക്ടറികളും അടച്ചു പൂട്ടി”- അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൻ്റെ വിജയം ഉറപ്പിക്കാൻ ഓരോ പ്രവർത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
 


Read Previous

‘ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും’; കാബൂളില്‍ പ്രതിനിധിയെ നിയമിച്ച് താലിബാന്‍

Read Next

ക്രൂരത അവസാനിപ്പിക്കാതെ ഇസ്രയേല്‍; ജലസോണ്‍ അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular