മുൻ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ചികിത്സാ നിഷേധമോ? വിവാദത്തിൽ സത്യമെന്ത്?


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദത്തിന്റെ വാസ്തവ മെന്ത്? ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള ആരോപണമാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും മകൾ അച്ചു ഉമ്മൻ ഈ നിലപാടിന് അനുകൂലമാകുകയും ചെയ്തപ്പോഴാണ് ചികിത്സാ വിവാദം വഴിത്തിരിവിലെത്തിയത്.

ഉമ്മൻ ചാണ്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബവും എ ഗ്രൂപ്പ് നേതാക്കളും അസ്വസ്ഥരുമാണ്. ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുമ്പോൾ ഒരു വ്യക്തമായ ചിത്രം നൽകാൻ ഇവർക്ക് കഴിയാത്തത് വിവാദത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചികിത്‌സാ വിവാദത്തിൽ തങ്ങൾ ഇരയായി മാറ്റപ്പെട്ട വികാരം കുടുംബം പങ്കു വയ്ക്കുമ്പോൾ തീർത്തും സ്വകാര്യമായ ചികിത്സാ പ്രശ്നങ്ങൾക്ക് വിവാദത്തിന്റെ നിറം വന്നതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്.

ഉമ്മൻ ചാണ്ടിയ്ക്ക് ജർമ്മനിയിൽ ചികിത്സ നൽകിയിട്ടുണ്ട്. തൊണ്ടയ്ക്ക് ഉള്ള ലേസർ ചികിത്സയാണ് അദ്ദേഹത്തിന് ജർമ്മനിയിൽ നടത്തിയത്. ബംഗളൂരിലും അദ്ദേഹ ത്തിനു ചികിത്‌സ നൽകിയിട്ടുണ്ട്. അടുത്ത് ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെ ടുപ്പിലാണ് കുടുംബം. ഇതാണ് മകനായ ചാണ്ടി ഉമ്മൻ തന്നെ വ്യക്തമാക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന വാദത്തിലാണ് സഹോദരൻ ഉൾപ്പെടെയുള്ളവർ. ഉമ്മൻ ചാണ്ടിയുടെ ചികിത്‌സാ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.

ഇതോടെയാണ് ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ആളിക്കത്തിയത്. മുഖ്യമന്ത്രി യ്ക്കും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവി ന്ദനും കാര്യങ്ങൾ എല്ലാം അറിയാമല്ലോ എന്നും കുടുംബം വിരൽ ചൂണ്ടുന്നു. എന്നിട്ടും വിവാദം കത്തുന്ന അസ്വസ്ഥതയിലാണ് കുടുംബം.

അവർക്കും കുടുംബമില്ലേ? എന്തിനു ഞങ്ങളെ പ്രതിക്കൂട്ടിലാക്കുന്നു എന്ന പ്രതികര ണമാണ് ഉമ്മൻ ചാണ്ടിയുമായി അടുപ്പമുള്ള നേതാക്കളോട് കുടുംബം പ്രതികരിച്ചത്. ചികിത്സ, വിശ്രമം എന്നിവയാണ് അദ്ദേഹത്തിനു ആവശ്യം. ഇത് ജർമനിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയ്ക്ക് പ്രായാധിക്യമുണ്ട്. കടുത്ത ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇതിനിടയിലാണ് തൊണ്ടയിലെ രോഗബാധ അദ്ദേഹത്തെ കീഴടക്കിയത്.

ഇതെല്ലാം മനസിലാക്കിയുള്ള പരിചരണമാണ് ഉമ്മൻ ചാണ്ടിയ്ക്ക് നൽകുന്നത് എന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ചികിത്സ ഒഴിവാക്കി പ്രാർത്ഥന മാത്രമാണ് അദ്ദേഹത്തിനു നൽകുന്നത് എന്ന പ്രചാരണം കത്തിപ്പടർന്നപ്പോൾ പ്രതിക്കൂട്ടിലായത് അദ്ദേഹത്തിന്റെ കുടുംബമാണ്. എരിതീയിൽ എണ്ണ ഒഴിക്കും വിധം അദ്ദേഹത്തിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകി. ഇത് വിവാദം മൂർച്ചിപ്പിക്കുകയും ചെയ്തു.

ചാണ്ടി ഉമ്മൻ ജോഡോ യാത്ര കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ ദിവസം എഫ്‌ബി ലൈവിട്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. തനിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന പ്രചാരണത്തിലുള്ള അത്ഭുതമാണ് ഈ വീഡിയോയിൽ ഉമ്മൻ ചാണ്ടി പങ്ക് വെച്ചത്.

ഇത്തരം ഒരു പ്രചാരണം വരാനുള്ള സാഹചര്യം എന്താണ് എന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. പക്ഷെ അച്ചു ഉമ്മനും ഉമ്മൻ ചാണ്ടിയുടെ സഹോദരനും ചികിത്സാ നിഷേധ പ്രശ്നം ഉയർത്തുന്നതിനാൽ വിവാദ ത്തിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനു തലയൂരുക എളുപ്പവുമല്ല.


Read Previous

പൂച്ചയ്ക്കെന്തു കാര്യം .. കാര്‍ട്ടൂണ്‍ പംക്തി.

Read Next

തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular