ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും; ‘പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം’; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍


ആലപ്പുഴ: പദ്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പദ്മജ എത്തുന്നത് കൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

” പദ്ജമജയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എം.പിയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. എം.എല്‍.എയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലം തൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അര്‍ഥത്തിലും അനുഭവിച്ചയാളാണ് പദ്മജ. അത് കൂടാതെ തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ട് മറ്റൊരു കോണ്‍ഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയില്‍ ചെന്നു ചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്.”

‘ഒരു പാര്‍ട്ടിയില്‍ സ്ഥിരമായി നില്‍ക്കുന്നൊരു ശൈലി ഇല്ല. കാരണം കരുണാകരന്റെ കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാക രന്റെ മകള്‍ ഇപ്പോള്‍ വേറൊരു പാര്‍ട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പ ര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാം. ഇക്കരെകണ്ട് അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്. കെ.മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി” വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


Read Previous

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടില്‍ മരിച്ചനിലയില്‍, യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

Read Next

പത്മജയെ പാര്‍ട്ടിയിലെത്തിച്ചത് ബിജെപി കേന്ദ്ര നേതൃത്വം; സംസ്ഥാന നേതാക്കള്‍ അറിഞ്ഞതേയില്ല: ഗവര്‍ണര്‍ പദവിയടക്കം വാഗ്ദാനം, അവസാനവട്ട അനു രഞ്ജന നീക്കത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular