ഗാസയില്‍ അണുബോംബ് വര്‍ഷിക്കുന്നത് സാധ്യതയാണെന്ന എലിയാഹുവിന്റെ പ്രസ്താവന: അറബ് രാഷ്ട്രങ്ങളുടെ രൂക്ഷ പ്രതികരണം


ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുന്നത് ഒരു സാധ്യതയാണെന്ന ഇസ്രായേല്‍ പൈതൃക മന്ത്രിഅമിഹൈഎലിയാഹുവിന്റെ പരാമര്‍ശത്തെ അപലപിച്ച് യുഎഇ. അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകണമെന്നും യുഎഇ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. വാര്‍ത്താ ഏജന്‍സിയായ വാമിനോടാണ് യുഎഇയുടെ വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പ്രകോപനപരമായ പ്രസ്താവ വിവാദമായതിനെത്തുടര്‍ന്ന് എലിയാഹുവിനെ ക്യാബിനറ്റ് മീറ്റിങുകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമാണ് അടിയന്തര മുന്‍ഗണന. ഇനിയും ജീവഹാനി ഉണ്ടാകാതിരിക്കാന്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ന്താരാഷ്ട്ര ഉടമ്പടികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ക്കനുസൃതമായി ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും യുഎഇ ഓര്‍മിപ്പിച്ചു.

അതേസമയം എലിയാഹുവിന്റെ പരാമര്‍ശത്തിന് സസ്‌പെന്‍ഷന്‍ കൊണ്ടു മാത്രം പ്രശ്‌ന പരിഹാരമായില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രയേല്‍ സര്‍ക്കാരിലെ അംഗങ്ങള്‍ക്കിടയിലെ തീവ്രവാദത്തിന്റേയും ക്രൂരതയുടേയും വ്യാപ്തി മനസിലാക്കാന്‍ കഴിയുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും സൗദി അറേബ്യ വ്യക്തമാക്കി. എലിയാ ഹുവിന്റെ പരാമര്‍ശത്തെ അറബ് പാര്‍ലമെന്റും അപലപിച്ചു.

കോല്‍ ബറാമ റേഡിയോയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായപ്പോള്‍ തന്നെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് യൈര്‍ ലാപിഡ് രംഗത്തെത്തിയിരുന്നു.


Read Previous

5.6 തീവ്രത; ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം, നേപ്പാള്‍, ഇന്ത്യ, എന്നി രാജ്യങ്ങള്‍ക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു.

Read Next

ക്രീസിലെത്തും മുന്‍പ് ഔട്ട്! ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; ‘ടൈംഡ് ഔട്ടാ’യി ആഞ്ചലോ മാത്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular