ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല


ന്യൂയോർക്ക്: തന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ഈ വർഷാവസാനം തന്നെ ഇന്ത്യ സന്ദർശിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ല നേരിടുന്ന കനത്ത ബാധ്യതകളാണ് ഇന്ത്യ സന്ദർശനം വൈകിപ്പിക്കാൻ കരണമാകുന്നതെന്നാണ് മസ്ക് എക്സിൽ കുറിച്ചിരിക്കുന്നത്.

‘നിർഭാഗ്യവശാൽ, വളരെ ഭാരിച്ച ടെസ്‌ല ബാധ്യതകൾ ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകിപ്പിക്കേണ്ടതുണ്ട്, എന്നാൽ ഈ വർഷാവസാനം സന്ദർശിക്കാൻ ഞാൻ വളരെ യധികം ആഗ്രഹിക്കുന്നു’- ഇലോൺ മസ്ക് പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് ഏപ്രിൽ പത്തിന് മസ്ക് എക്സിൽ കുറിച്ചിരുന്നു. ഏപ്രിൽ 21ന് മസ്ക് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏപ്രിൽ 21, 22 തീയതികളി ലായിരുന്നു മസ്‌ക് ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച‌ നടത്താനും മസ്ക് തീരുമാനിച്ചിരുന്നു.


Read Previous

റഹീം മോചന ധനസഹായം:വേക്ക് കൊടുവള്ളി ഒന്നരലക്ഷം കൈമാറി.

Read Next

ദൂരദർശന്‍റെ കാവി നിറം മാറ്റം; ഇത് ഒരു രാഷ്‌ട്രീയ തീരുമാനമാണ്; കാഴ്‌ചക്കാരുടെ എണ്ണത്തിലും വാണിജ്യത്തിലും ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം #Experts On Doordarshan Color Change

Leave a Reply

Your email address will not be published. Required fields are marked *

Most Popular