പണം വേണ്ടെങ്കിലും പ്രാർത്ഥന തുടരണം – നന്മ


റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേർന്ന് നടത്തിയ പ്രവർത്തന ങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുൽ റഹീമിൻ്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇതിനായി മാതൃകാപരമായ നേതൃത്വം നൽകുന്ന നിയമസഹായ സമിതിയെയും യൂസുഫ് കാക്കഞ്ചേരി ഉൾപ്പെടെയുള്ള എംബ്ബസി ഉദ്യോഗസ്ഥരെയും കൂട്ടായ്മ അഭിനന്ദിച്ചു.

നന്മ കൂട്ടായ്മ സംഘടിപ്പിച്ച സാലറി ചലഞ്ചിലൂടെ സമാഹരിച്ച 2,25,000 രൂപ സഹായസമിതിയുടെ പ്രതിനിധി സിദ്ദീഖ് തുവ്വൂരിന് പ്രതീകാത്മകമായി കൈ മാറി. ഇനി പണം വേണ്ടെങ്കിലും അബ്ദുൽ റഹീമിനും മാതാവിനും വേണ്ടി പ്രാർത്ഥന തുടരണമെന്ന് യോഗം അഭ്യർത്ഥിച്ചു. നന്മ അംഗങ്ങൾ നേരിട്ട് നൽകിയ സംഭാവന കൂടാതെ ആണ് ഇന്നലെ കൈമാറിയ തുക.

നന്മ ജനറൽ സെക്രട്ടറി ബഷീർ ഫത്തഹുദ്ദീൻ, നാഷണൽ കോർഡിനേറ്റർ അഖിനസ് എം കരുനാഗപ്പള്ളി, രക്ഷാധികാരി ഷാജഹാൻ മൈനാഗപ്പള്ളി, യാസ്സർ പണിക്കത്ത്, മുനീർ മനപ്പള്ളി, സുൽഫിക്കർ, നിയാസ് തഴവ, ഷഫീക്ക്, തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

Read Next

ഫാത്തിമ കാസിമിന്റെ കൊലപാതകം; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular