താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു’


തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം. കെ സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്  വെറുതെ വിട്ടുകളഞ്ഞതാണ്. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്‌ കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും. സുധാകരൻ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്.

പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.
കേരളത്തിൽ മാത്രം ഉള്ളൊരു ഈർക്കിലി പാർട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കൾ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്‌ കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും. പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം.


Read Previous

പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍: ജന്തര്‍ മന്ദറില്‍ ഇന്ന് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

Read Next

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവിന്റെ കൊലപാതകം; ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു 

Leave a Reply

Your email address will not be published. Required fields are marked *

Most Popular