ഓണം ആഘോഷിക്കാൻ പ്രവാസികളും ഒരുങ്ങി, മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവാസിയോണം |തയ്യാറെടുപ്പുകളുമായി വിവിധ കൂട്ടായ്മകൾ



മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി കളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില്‍ നിന്നും, ഉറ്റവരേയും, ഉടയവരേയും വിട്ട് അകലങ്ങളില്‍ കഴിയുമ്പോളും ഓണം ആഘോഷ സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ പോലും ഒരു തുള്ളി ദാഹജലത്തിന്റെ നനവാണ് സ്വന്തം നാടിന്റെ ആഘോഷങ്ങളുടെ ഓര്‍മ്മ ഓരോ പ്രവാസിയ്ക്കും നല്‍കുന്നത്.

മാവേലി മന്നനോടൊപ്പം മലയാള നാട്ടില്‍ നല്ല ചൂടാണ് ഇത്തവണ, പ്രവാസത്തിലും ചുട്ടു പൊള്ളുന്ന ചൂടാണ് അവധി ദിവസമല്ലെങ്കിലും ഓണസദ്യ കഴിച്ച് ആഘോഷമാക്കുക യാണ് ഓരോ പ്രവാസി മലയാളികളും ചെയ്യാറുള്ളത്. ഗൃഹാതുരത്വത്തിന്‍റെപൊന്നോണ ഓര്‍മ്മകളാണ് ഫ്ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പങ്കിടുന്നത്.

നാട്ടിലുള്ളവരുടെ ഓണ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുക ളിലൂടെയും അറിയുന്ന ഇവര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ആഘോഷി ക്കുന്നത്.പ്രവാസത്തിലെ ഓണം മൂന്നു മാസത്തോളം നീണ്ടു നിൽക്കാറുണ്ട് വിവിധ സംഘടനകൾ വിപുലമായ ആഘോഷപരിപാടികളാണ് വരും ആഴ്ചകളിൽ സംഘടിപ്പി ച്ചിട്ടുള്ള സഊദി അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടക്കും

കേരളീയ സമാജങ്ങളും അസോസിയേഷനുകളും ഇതിന് ചുക്കാൻ പിടിക്കുമ്പോൾ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാൾ മാറ്റ് കൂടുന്നു. അത്തത്തിന് കളമിട്ട് തുടങ്ങിയതും, അത്തം പത്തിന് പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും, അവിയലും, തോരനും, കാളനും മറ്റു വിഭവങ്ങളും കൂട്ടി ഒരുപിടി ചോറു കഴിക്കുമ്പോൾ പല പ്രവാസികളുടേയും കണ്ണു നിറയുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.

പൂക്കളങ്ങളും ഓണപ്പാട്ടുകളും പായസങ്ങളുമൊക്കെയായി അന്യദേശക്കാര്‍ക്ക് മുമ്പിൽ വിളമ്പി മലയാള നാടിന്‍റെ മാറ്റ് ഉയര്‍ത്താനാണ് ഓരോ മലയാളിയും ശ്രമിക്കുന്നത്. ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കായി ഓണ സദ്യയൊരുക്കി കേരള റസ്‌റ്ററന്‍റുകളും മെസ്സുകളും സജീവമായി രംഗത്തുണ്ട് . കുടുംബമായി താമസിക്കുന്നവര്‍ ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൌഹൃദക്കൂട്ടങ്ങളും ഇവിടെ സജീവമാണ്. എന്നാല്‍, ജീവിതതിരക്കിനിടയില്‍ അന്യനാട്ടില്‍ ഓണം ഉണ്ണാന്‍ കഴിയാതെ പോയ വലിയൊരു സംഘം മലയാളികളുമുണ്ട്.അവരെ മറക്കാൻ നമുക്ക് സാധിക്കില്ല

ആഘോഷങ്ങളുടെ അർത്ഥം തന്നെ നഷ്ടപെട്ട ഇക്കാലത്ത് പ്രവാസികളുടെ ഓണാ ഘോഷം വളരെ പ്രസക്തമാണ്. ജീവിത പ്രാരാബ്ദങ്ങൾ മൂലം മറുനാടുകളിലേക്ക് പോകേണ്ടിവന്ന ഓരോ മലയാളിയ്ക്കും ഓണമെന്നത് പലപ്പോഴും ഒരു നഷ്ട സ്മൃതി യായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്രയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവും യാത്രാ സൗകര്യക്കുറവുമാണ് പ്രവാസി മലയാളികള്‍ക്ക് ഓണം എന്നത് പ്രവാസ ത്തോളം തന്നെ നീറ്റലാക്കി മാറ്റുന്നത്. എന്നിരുന്നാലും എത്രത്തോളം ജീവിത ദു:ഖങ്ങള്‍ക്കിടയിലും അതിനെ നെഞ്ചിലേറ്റി ലാളിക്കാന്‍ പ്രവാസി മലയാളിക്ക് കഴിയുന്നു.

എല്ലാ മാന്യപ്രേഷകർക്കും മലയാളമിത്രം ഓൺലൈൻ ഓണാശംസകൾ നേരുന്നു


Read Previous

ഒമ്പത് കോടി രൂപ സമ്മാനം; മക്കയില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം തുടങ്ങി| 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു | ഒന്നാം സ്ഥാനക്കാരന് ഒരു കോടി രൂപ| ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ 11 ദിവസം| ആകെ 40 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

Read Next

തണൽ റിയാദ് ചാപ്റ്റർ ഫണ്ട് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular