സാമ്പത്തിക പ്രതിസന്ധി: അടിയന്തര പ്രമേയത്തിന് അനുമതി; രണ്ടുമണിക്കൂർ ചര്‍ച്ച


തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കുക.

കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരി പ്പിക്കുക. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രമേയ നോട്ടീസിന് അനുമതി നല്‍കിയത്.

അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകമ്മീഷന്‍ കേരളത്തോട് അവഗണന കാട്ടിയെന്ന് പറഞ്ഞതിനും നന്ദിയുണ്ടെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഈ സഭാസമ്മേളന കാലയളവിലെ ആദ്യ അടിയന്തരപ്രമേയ ചര്‍ച്ചയാണിത്.


Read Previous

വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം

Read Next

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular