ആദ്യം വിവാദം, പിന്നാലെ സുവർണ നേട്ടം; കബഡിയിലും ഇരട്ട സ്വര്‍ണം


ഹാങ്ചൗ: വനിതാ ടീമിനു പിന്നാലെ ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഇറാനെതിരായ പോരാട്ടം ഇന്ത്യ വിജയിച്ചത്. പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദമായത്. അവസാന ഘട്ടത്തില്‍ ഇറാന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതും വിവാദത്തിന്റെ ആക്കം കൂട്ടി.

33-29 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയവും സുവര്‍ണ നേട്ടവും. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരം പവന്‍ ഷെരാവത്തിനെ പ്രതിരോധിച്ചതുമായി ബന്ധപ്പെട്ട ആശയക്കു ഴപ്പമാണ് വിവാദത്തിന്റെ അടിസ്ഥാനം.

ഇന്ത്യക്ക് മൂന്ന് പോയിന്റ് നല്‍കിയതും ഇറാനു ഒരു പോയിന്റ് നല്‍കിയതും പ്രതിഷേധ ത്തിനു ഇടയാക്കി. ഒടുവില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് നല്‍കിയാണ് വിവാദം തണുപ്പിച്ചത്. മത്സരത്തിന്റെ വീഡിയോ അടക്കം പരിശോധിച്ചായിരുന്നു തീരുമാനം. എങ്കിലും അന്തിമ വിജയം ഇന്ത്യ തന്നെ നേടി.

നേരത്തെ പുരുഷ വനിതാ ക്രിക്കറ്റിലും പുരുഷ വനിതാ അമ്പെയ്ത്തിലും ഇന്ത്യ ഇരട്ട സ്വര്‍ണം നേടിയിരുന്നു. പിന്നാലെ കബഡിയിലും നേട്ടം. ഇന്ത്യയുടെ ഗെയിംസിലെ 28ാം സുവര്‍ണ നേട്ടമാണിത്. ആകെ മെഡല്‍ നേട്ടം 103ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം മെഡലുകളും ഇന്ത്യ ഇതുവരെ ഗെയിംസില്‍ സ്വന്തമാക്കി.


Read Previous

ഇന്ത്യ ഇസ്രയേലിനൊപ്പം: ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് പ്രധാനമന്ത്രി

Read Next

പലസ്തീന്‍ പോരാളികള്‍ക്ക് അഭിനന്ദനങ്ങള്‍’; ഹമാസിനെ പിന്തുണച്ച് ഇറാനും ഖത്തറും, സമാധാനത്തിന് ആഹ്വാനം ചെയ്ത് സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular