അരമണിക്കൂർ അനധികൃതമായി ലോക്കപ്പിലിട്ടതിന്, 50,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി


ന്യൂഡൽഹി: അനധികൃതമായി അരമണിക്കൂർ ലോക്കപ്പിലടയ്ക്കപ്പെട്ട വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. നഷ്ടപരിഹാരത്തുക സ്റ്റേഷനിലെ 2 പൊലീസ് ഇൻസ്പെക്ടർമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവിട്ടു. 

2022 സെപ്റ്റംബർ 2ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ ബദർപുർ സ്റ്റേഷനിൽ അരമണിക്കൂർ ലോക്കപ്പിൽ അടച്ചിട്ട ശേഷം വിട്ടയച്ചു എന്നായിരുന്നു പങ്കജ് കുമാർ ശർമ എന്നയാളുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണു നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. അരമണിക്കൂർ ആണെങ്കിൽ പോലും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നൽകണമെന്നു വിധിച്ചത്.


Read Previous

ഈ അംഗീകാരം മാറ്റങ്ങൾക്കായി പൊരുതുന്ന ഇറാൻകാർക്ക് കൂടുതൽ കരുത്തും സംഘബോധവും പകരും; നർഗീസ് മുഹമ്മദി

Read Next

കേരള എൻജിനീയർസ് ഫോറം(KEF) റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular