മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു


ചെന്നൈ: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദ്ദേഹം 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുന്‍പ് 1985 മുതല്‍ 1989 വരെ ധനകാര്യമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.


Read Previous

പോര് കനക്കുന്നു; ഗവര്‍ണര്‍ തിരിച്ചയച്ച പത്തു ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ

Read Next

2016ന് മുന്‍പ് കേരളീയര്‍ തികച്ചും നിരാശര്‍; ബസിന്റെ ആഢംബരം എന്താണെന്ന് മനസിലാകുന്നില്ല; നവകേരള സദസിന് തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular