തണുത്ത് മരവിച്ച് ചെെന, ഈ വർഷം തകർന്നത് 72 വർഷത്തെ `തണുപ്പ് റിക്കോർഡ്´


കൊടും തണുപ്പിൻ്റെ പിടിയിലാണ് ചൈന. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെ ന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആർട്ടിക്കിൽ നിന്ന് വരുന്ന തണുത്ത തണുത്ത കാറ്റ് മൂലം വടക്ക്-കിഴക്കൻ ഭാഗങ്ങ ളിലെ ചില പ്രദേശങ്ങളിൽ താപനില മൈനസ് 40 സെൽഷ്യസിൽ താഴെയായി.  ബീജിംഗിലെ 72 വർഷത്തെ ശീതകാല റെക്കോർഡ് ഈ ശെെത്യകാലം തകർത്തിരിക്കുകയാണ്.

ബീജിംഗിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച്  ഡിസംബർ 11 നും ഡിസംബർ 24 നും ഇടയിൽ 300 മണിക്കൂറിലധികം താപനില പൂജ്യത്തിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാഈ കാലയളവിൽ തലസ്ഥാനത്ത് തുടർച്ചയായ ഒൻപത് ദിവസം മൈനസ് 10 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില രേഖപ്പെടുത്തിയെന്നാണ് ബിജിഗഗ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തിരുക്കുന്നത്.

ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്‌ഷൗവിൽ വെള്ളച്ചാട്ടങ്ങൾ തണുത്തുറഞ്ഞു. ചുറ്റും മഞ്ഞ് മുടിക്കഴിഞ്ഞു. ലിയോണിംഗ് പ്രവിശ്യയിലെ ഷെൻയാങ്ങിലെ ഹുൻഹെ നദിയിലെ മരങ്ങളുടെ ശാഖകളിൽ കട്ടിയുള്ള മഞ്ഞ് പാളികൾ ദൃശ്യമാണ്.

ചൈനയിലെ പല സംസ്ഥാനങ്ങളെയും തണുപ്പ് ബാധിച്ചിരിക്കുകയാണ്. പലയിടത്തും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. ഗതാഗതം തടസ്സപ്പെടുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലും ബെയ്ജിംഗിന്റെ തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും വെെദ്യുത ചൂടാക്കൽ സംവിധാനങ്ങൾ പരാജയപ്പെട്ടു. ജിയോസുവോ നഗരത്തിലെ താപവൈദ്യുതി ആവശ്യക്കാർ ഏറിയതിനെ തുടർന്ന് അടച്ചുപൂട്ടി. അലുമിനിയം മാനുഫാക്ചറിങ്ങിൽ നിർമ്മിച്ച പ്രവർത്തനരഹിതമായ തപീകരണ ബോയിലറുകളാണ് ജനങ്ങളുടെ പക്കലുള്ളത്. നിലവിൽ ചൂടുവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

തുടർച്ചയായ ശെെത്യം ഹെനാൻ പ്രവിശ്യയിലെ ഊർജ വിതരണത്തെ തടസ്സപ്പെടു ത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.കടുത്ത തണുപ്പ് കാരണം ചൂടാക്കലിന് ഉപയോഗിക്കുന്ന ബോയിലറുകൾ തകരാറിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


Read Previous

നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് അമ്മ, കുറ്റസമ്മതം

Read Next

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular