ജി.കാർത്തികേയൻ പകരക്കാരനില്ലാത്ത അമരക്കാരൻ അനുസ്മരിച്ച് ഒ ഐ സി സി റിയാദ്


റിയാദ്: മുൻ സ്പീക്കറും, മന്ത്രിയും, പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയനെ ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു, ബത്ത സബര്‍മതിയില്‍ നടന്ന അനുസംരണ സമ്മേളനത്തിന്   ആക്ടിംഗ് പ്രസിഡണ്ട്‌ അന്‍സാര്‍ വര്‍ക്കല അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലഞ്ചിറ യോഗം ഉത്ഘാടനം ചെയ്തു

ജി. കാർത്തികേയെന്‍ അനുസ്മരണം ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലഞ്ചിറ ഉത്ഘാടനം ചെയ്യുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജികെ എന്ന് ഇഷ്ടക്കാരെല്ലാം വിളിക്കുന്ന ജി.കാര്‍ത്തികേയന്‍. കൃത്യമായ നിലപാടുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു ജി കാര്‍ത്തികേയനെന്നും എഴുത്തും വായനയും  സാംസ്‌കാരിക പ്രവര്‍ത്തനവും സിനിമ കാണലുമൊക്കെ ജീവിതചര്യയാക്കിയ കറകളഞ്ഞ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍,  ഉന്നത സ്ഥാനത്തെത്തിയാല്‍ വന്നവഴി മറക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളില്‍ പലരും. എന്നാല്‍ കാര്‍ത്തികേയന്‍ അതിനൊരു അപവാദമാണ്. സൗമ്യമായ പെരുമാറ്റവും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ലൊരു മാതൃകയായിരുന്നു.സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി പ്രസ്ഥാനത്തെ വഞ്ചിച്ച് പോകുന്നവര്‍ ജി കെയുടെ രാഷ്ട്രിയ പ്രവര്‍ത്തന ശൈലിയും ആദര്‍ശവും പാഠമാക്കണമെന്ന്  അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

അഡ്വ: എല്‍ കെ അജിത്‌ ജി കാര്‍ത്തികേയന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ചടങ്ങില്‍  അഡ്വ: എല്‍ കെ അജിത്‌ മുഖ്യ പ്രഭാഷണം  നടത്തി, വര്‍ക്കിംഗ് പ്രസിഡണ്ട്‌ നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിടെന്റുമാരായ സലിം കളക്കര, ബാലുകുട്ടന്‍, അമീര്‍ പട്ടണത്ത്, ജില്ലാ പ്രസിടെന്റുമാരായ ഷഫീക് പുരകുന്നില്‍, ശരത് സ്വാമി നാഥന്‍, നിര്‍വ്വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍, കൌണ്‍സില്‍ അംഗം നാസര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് അന്‍സാര്‍ അബ്ദുല്‍ സത്താര്‍ സ്വാഗതവും  സുധീര്‍ കൊക്കാര നന്ദിയും പ്രകാശിപ്പിച്ചു

ഒ ഐ സി സി തിരുവനന്തപുരം ജില്ലാ ആക്ടിംഗ് പ്രസിഡണ്ട്‌ അന്‍സാര്‍ വര്‍ക്കല അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

നിഷാദ് ആലംകോട്, സജീര്‍ പൂന്തുറ, വിന്‍സെന്റ് കെ ജോര്‍ജ്, റാസി കൊരാണി, ദാവൂദ്, ഭദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തൂ


Read Previous

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

Read Next

മുരളീധരൻ തൃശൂരിലിറങ്ങുമോ: ഇന്നറിയാം, കോൺഗ്രസിൻ്റെ സർപ്രൈസ്! , വടകരയിൽ ഷാഫിയോ? രാഹുലും കെസിയും സുധാകരനും അങ്കത്തട്ടില്‍, ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular