G20 ഉച്ചകോടി: രാഷ്ട്രത്തലവന്മാർക്കും മറ്റ് ലോക നേതാക്കൾക്കും ഭക്ഷണം വിളമ്പുന്നത് വെള്ളിയും സ്വർണ്ണവും പൂശിയ പാത്രങ്ങളിൽ, ചിത്രങ്ങൾ പുറത്ത്


സെപ്റ്റംബർ 9-10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. ലോക നേതാക്കളും വിദേശ പ്രതിനിധികളും ന്യൂഡൽഹി യിൽ ഒത്തുചേരുമ്പോൾ, ഹോട്ടലുകൾ വിവിഐപികൾക്ക് പ്രത്യേക രീതിയിൽ ആതി ഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തി ന്റെയും പൈതൃകത്തിന്റെയും നേർക്കാഴ്‌ചകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഷ്ട്ര ത്തലവന്മാർക്കും മറ്റ് ലോക നേതാക്കൾക്കും വെള്ളിയും സ്വർണ്ണവും പൂശിയ പാത്ര ങ്ങളിൽ ഭക്ഷണം വിളമ്പി സവിശേഷമായ ഒരു അനുഭവം നൽകാനാണ് തീരുമാനം.

ഐടിസി താജ് ഉൾപ്പെടെയുള്ള 11 ഹോട്ടലുകളിലേക്കാണ് ഈ വിശിഷ്‌ട പാത്രങ്ങളുടെ ശേഖരം കമ്പനി അയയ്ക്കുന്നത്. മൂന്ന് തലമുറകളായി തങ്ങൾ ഈ പാത്രങ്ങൾ നിർമ്മി ക്കുന്നുണ്ടെന്നും വിദേശ സന്ദർശകർക്ക് അവരുടെ തീൻ മേശകളിൽ ഇന്ത്യയുടെ രുചി ഒരുക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ക്രോക്കറി കമ്പനിയുടെ ഉടമകളായ രാജീവും അദ്ദേഹത്തിന്റെ മകനും പറയുന്നു . 

ഈ പാത്രങ്ങൾ ജയ്‌പൂർ, ഉദയ്‌പൂർ, വാരണാസി, പിന്നെ കർണാടക എന്നിവയുടെ സങ്കീർണ്ണമായ കലാവൈഭവം ഉൾക്കൊള്ളുന്നു. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക മുദ്രകൾ പ്രതിഫലിപ്പിക്കുന്നവ കൂടിയാണിത്. ഈ പാത്രങ്ങളെ വേറിട്ടു നിർത്തുന്നത് അവയുടെ “മെയ്ക്ക് ഇൻ ഇന്ത്യ” സ്വഭാവമാണ്, ഇത് അവയെ രാജ്യത്തി ന്റെ കരകൗശലത്തിന്റെ മൂർത്തീഭാവമാക്കി മാറ്റുന്നു.

ജി 20 ഉച്ചകോടിക്കായി 11 ഹോട്ടലുകളിലേക്ക് കർക്കശമായ സുരക്ഷാ ക്രമീകരണങ്ങ ളോടെയാണ് പാത്രങ്ങൾ അയയ്ക്കുന്നതെന്ന് ഐറിസ് കമ്പനി അറിയിച്ചു. രൂപകൽപന ചെയ്‌തതിന് ശേഷം, ഓരോ ഭാഗവും ആർ&ഡി ലാബിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാകുന്നു. ഹോട്ടലിന്റെ മെനുവും ശൈലിയുമായി പൊരുത്തപ്പെടുന്ന രീതി യിൽ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പാത്രങ്ങൾ. ഉപ്പും കുരു മുളകും വെവ്വേറെ വെള്ളി പെട്ടികളിൽ സൂക്ഷിക്കുന്ന ‘മഹാരാജ താലി’ സെറ്റ് ഉൾപ്പടെ വിവിധ രീതികളിൽ ഇവ ഒരുക്കിയിരിക്കുന്നു.

ഈ ക്രോക്കറി സെറ്റുകൾ പ്രവർത്തനപരമായ പാത്രങ്ങളായി മാത്രമല്ല, ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലേക്കുള്ള ഒരു ജാലകമായും വർത്തിക്കുന്നു. ദേശീയ പക്ഷിയായ മയിലിനെ പോലും കമ്പനി ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാരാജ താലിക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഡിസൈനുകളും ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Read Previous

ഇനി ഒമാന്‍ ടാക്‌സി, ഊബര്‍ ടാക്‌സി അല്ല ‘ പേര് മാറ്റത്തിന് അനുമതി നല്‍കി ഒമാന്‍ ഗതാഗത മന്ത്രാലയം

Read Next

പാലക്കാട് വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരിമാര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular