`ഗാസയിലെ പള്ളികളും സ്കൂളുകളും ഹമാസിൻ്റെ മിസെെൽ വിക്ഷേപണ കേന്ദ്രങ്ങൾ´: ഹമാസ് സെെനിക കേന്ദ്രം പിടിച്ചെടുത്ത് ഇസ്രായേൽ സേന,


ഒക്‌ടോബർ ഏഴിന് ഇസ്രായേലിനു നേരേ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം ഗാസ മുനമ്പ് ഭീതിയുടെ വലയത്തിലാണ്. അന്ന് ആരംഭിച്ച വ്യോമ, കര ആക്രമണങ്ങൾ ഇസ്രായേൽ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ പതിനായിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ കരസേനയുടെ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ സേന പിടിച്ചെടുത്തു. റോക്കറ്റ് ആക്രമണങ്ങൾക്ക് ഹമാസ് ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇസ്രായേൽ സേനയുടെ മുന്നേറ്റത്തിനിടയിൽ പിടിച്ചെടുക്കപ്പെട്ടത്. അതേസമയം ഹമാസ് തീവ്രവാദികൾ സ്കൂളുകളും പള്ളികളും റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.

ഈ ആരോപണം സാധൂകരിക്കുന്ന രണ്ടു വീഡിയോകൾ ഇസ്രായേൽ സേന പുറത്തുവിട്ടിരുന്നു. അതിലൊരു വീഡിയോ ദൃശ്യത്തിൽ ഇസ്രയേൽ സൈനികൻ ഒരു സ്കൂൾ കെട്ടിടം കാണിക്കുന്നുണ്ട്. ഈ സ്കൂൾ കെട്ടിടത്തിൻ്റെ ചുവരുകളിൽ കുട്ടികളുടെ ചിത്രങ്ങളും കാണാൻ കഴിയും. തീവ്രവാദികൾ ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താൻ ഈ സ്കൂൾ കെട്ടിടം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ സൈനികൻ പറയുന്നത്.

ഇസ്രായേലി സൈന്യം പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയിൽ തകർന്ന ഒരു കെട്ടിടം കാണാൻ കഴിയും. ഈ കെട്ടിടം ഒരു മുസ്ലിം പള്ളിയുടേതാണ് എന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ഇവിടെ റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചിട്ടുണ്ടായി രുന്നുവെന്നും ഇസ്രയേൽ സേന പറയുന്നു. മുസ്ലിം പള്ളി കേന്ദ്രമാക്കി തീവ്രവാദികൾ ഇസ്രായേലിനു നേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇസ്രായേൽ സേന വ്യക്തമാക്കുന്നു.

അതേസമയം ഹമാസിൻ്റെ ദേർ അൽ-ബലാഹ് ബറ്റാലിയൻ്റെ കമാൻഡറായ വെയ്ൽ അസെഫയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അസഫെ. ഇസ്രയേൽ പൗരന്മാരെ ആക്രമിക്കാനും അവരെ ബന്ദികളാക്കാനും സഹായിച്ചവരിൽ പ്രമുഖനായിരുന്നു അസഫയെന്നും ഇസ്രായേൽ സേന ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹമാസ് തീവ്രവാദികളുടെ 450 താവളങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സൈനിക കേന്ദ്രങ്ങൾ, സെെനിക പോസ്റ്റുകൾ, ടാങ്ക് വേധ മിസൈൽ വിക്ഷേപണ പോസ്റ്റുകൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു. ഗാസയിലെ ഹമാസ് സൈനിക കോമ്പൗണ്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഹമാസിൻ്റെ പ്രത്യേക സുരക്ഷാ പ്രവർത്തനങ്ങളുടെ തലവനായിരുന്ന ജമൽ മൂസയെ ഇസ്രായേൽ സേന കൊലപ്പെ ടുത്തി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്ജരമണത്മാതിലാണ് ജമാല്‍ മൂസ കൊല്ലപ്പെട്ടത്.


Read Previous

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: പ്രതി ഒഡീഷയില്‍ പിടിയില്‍| പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി| ഇടുക്കിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു.

Read Next

ഇസ്രായിലിന് എതിരെ ലോകമനഃസാക്ഷി ഉയരണം: ജിദ്ദ നവോദയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular