താന്‍ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഗ്ലെന്‍ മാക്‌സ്‌ വെല്ലിന്റെ ഡബിള്‍ സെഞ്ച്വറി സച്ചിന്‍; നിങ്ങള്‍ക്ക് മാത്രമേ ഇത് കഴിയൂ’; മാക്‌സ്‌വെല്ലിനെ പുകഴ്ത്തി കോഹ്‌ലി 


ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് കൈയടിക്കുക യാണ് ക്രിക്കറ്റ് ലോകം. വന്‍തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ ഡബിള്‍ സെഞ്ച്വറി കരുത്തില്‍ ജയത്തിലേക്കെത്തിച്ചു താരം. ഒരുകാലിന് പരിക്കേറ്റിട്ടും ടീമിന്റെ ജയത്തിനായി മാക്‌സ്‌വെല്‍ നടത്തിയ വണ്‍ മാന്‍ ഷോ അപൂര്‍വങ്ങളില്‍ അപൂര്‍വ മായിരുന്നു. വാംഖെഡയിലെ കാണിക്കള്‍ ഒന്നായി താരത്തിന്റെ ഇന്നിങ്‌സിന് കൈയ്യടിച്ചു. തകര്‍പ്പന്‍ ഇന്നിങ്‌സോടെ നിരവധി റെക്കോര്‍ഡുകളും സ്വന്തം അക്കൗണ്ടിലാക്കിയാണ് മാക്‌സ്‌വെല്‍ കളംവിട്ടത്. 21 ഫോറും 10 സിക്‌സുകളുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മാക്‌സ്‌വെല്ലിന് കൈയ്യടിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും രംഗത്തുവന്നു. ‘നിങ്ങള്‍ക്ക് മാത്രം കഴിയുന്നതെന്നായിരുന്നു’ കോഹ് ലിയുടെ പ്രശംസ. മാകസ്‌വെല്ലും കോഹ് ലിയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരും സഹതാരങ്ങളാണ്. മാക്‌സ്‌വെല്ലിനെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കോഹ് ലി പ്രശംസിച്ചത്. ‘നിങ്ങള്‍ക്ക് മാത്രമേ ഇത് സാധിക്കൂ, ഫ്രീക്ക്,’ കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

താന്‍ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഗ്ലെന്‍ മാക്‌സ്‌ വെല്ലിന്റെ ഡബിള്‍ സെഞ്ച്വറി പ്രകടനമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രശംസ. കടുത്ത സമ്മര്‍ദ്ദഘട്ടത്തിലും മാക്‌സ്‌വെല്ലിന് മാക്‌സിമം പ്രകടനം പുറത്തെടുക്കാ നായെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.


Read Previous

ബാറ്റിങ്ങില്‍ ഗില്‍ നമ്പര്‍ വണ്‍; ബൗളിങ്ങില്‍ സിറാജ്; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പ്

Read Next

സര്‍ക്കാരിന് പ്രഹരം : ‘ആഘോഷങ്ങളല്ല, മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളാണ് പ്രധാനം’; കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular