മലയാളത്തിന്റെ മുത്തശ്ശി; നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങി.


തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്.

100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി പരസ്യങ്ങളിലും ടെലിഫി ലിമുകളിലും വേഷമിട്ടിട്ടുണ്ട്. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.

നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളു വന്‍സറായ സൗഭാഗ്യ കൊച്ചുമകളുമാണ്. പരേതനായ കല്യാണ കൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണിനെ കൂടാതെ രണ്ട് മക്കളുണ്ട്. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷ്മി.


Read Previous

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

Read Next

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുത്തി: ടീമിനെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular