ഒളിപ്പിച്ചത് ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളില്‍; കുവൈറ്റില്‍ 27 കോടി രൂപയുടെ മദ്യ കുപ്പികള്‍ പിടിച്ചെടുത്തു


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ് മദ്യ കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറാണിത്. ഈ വര്‍ഷാരംഭത്തിനു ശേഷം രാജ്യത്ത് ഇറക്കുമതിക്കിടെ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മദ്യശേഖരമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

കുവൈറ്റിലെ അല്‍ ഷുവൈഖ് തുറമുഖത്ത് പിടിച്ചെടുത്ത മദ്യ കുപ്പികളുടെ വൈവിധ്യമാര്‍ന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. കള്ളക്കടത്ത് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട മൂന്ന് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിപാനീയങ്ങള്‍ തുടര്‍നിയമനടപടികളുടെ ഭാഗമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കസ്റ്റംസിന്റെ പൊതുഭരണവുമായി ഏകോപിപ്പിച്ച് മദ്യവ്യാപാരികള്‍ക്കും പ്രൊമോട്ട ര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തുന്ന ‘വേദനാജനകവും തുടര്‍ച്ചയായതുമായ സമരം’ എന്നാണ് ആഭ്യന്തര മന്ത്രാലയം വന്‍ മദ്യവേട്ടയെ വിശേഷിപ്പിച്ചത്.


Read Previous

അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

Read Next

ലളിതമായ നടപടിക്രങ്ങള്‍; സൗദി സന്ദര്‍ശകര്‍ ഡിജിറ്റല്‍ പ്രിന്റ് എടുക്കേണ്ടത് എങ്ങനെ? , അബ്ഷിര്‍ വഴി എല്ലാം സാധ്യം; അറിയാം വിശദവിവരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular