എസ്ഡിപിഐക്ക് കേരളത്തില്‍ എത്രവോട്ടുകള്‍?; 2014ലെയും 2019ലെയും കണക്കുകള്‍ ഇങ്ങനെ # How many votes for SDPI in Kerala?


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ രംഗത്തുവന്നതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി യുഡിഎഫ് ബന്ധമുണ്ടാക്കിയെന്ന ആക്ഷേപമാണ് ഇടതുപക്ഷവും ബിജെപിയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എസ്ഡിപിഐയുമായി ഒരുബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് പറയുന്നു. ഈ പശ്ചാത്തലത്തില്‍ എസ്ഡിപിഐയുടെ കേരളത്തിലെ വോട്ടുകള്‍ എത്രയുണ്ടെന്ന് പരിശോധിക്കുകയാണ് ഇവിടെ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ 2019ല്‍ കുറവുണ്ടായതായി കണക്കുകള്‍ പറയുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍മാത്രം മത്സരിച്ച എസ്ഡിപി ഐക്ക് ആകെ കിട്ടിയത് 80,111 വോട്ടുകളാണ്. ആകെ പോള്‍ ചെയ്തതിന്റെ 0.4ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. കണ്ണൂര്‍ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങല്‍ 5428 എന്നിങ്ങനെ വോട്ടുകള്‍ നേടി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലത്തിലാണ്. മലപ്പുറത്ത് 47,853 വോട്ടുകളും പൊന്നാനിയില്‍ 26,640 വോട്ടുകളും എസ്ഡിപിഐ നേടിയിരുന്നു.കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂര്‍ 6,894, ആലത്തൂര്‍ 7,820, കാസര്‍കോട് 9,713, ആറ്റിങ്ങല്‍ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട്12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂര്‍ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍.


Read Previous

39 ഡിഗ്രി വരെ, 11 ജില്ലകളില്‍ കൊടും ചൂട്; ഇന്നും കള്ളക്കടല്‍ പ്രതിഭാസം, കടലില്‍ കുളിക്കാന്‍ ഇറങ്ങരുത് #Black sea phenomenon, do not go down to bathe in the sea

Read Next

ഇലക്ടറല്‍ ബോണ്ട് വേണ്ടെന്ന് വെക്കാന്‍ കോണ്‍ഗ്രസിന് പറ്റിയോ?; കെജരിവാളിന് അടുത്ത് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസ് : മുഖ്യമന്ത്രി #Can Congress do away with electoral bonds?

Leave a Reply

Your email address will not be published. Required fields are marked *

Most Popular