ഭാര്യയുടെ പാചക അഭിരുചികള്‍ തനിക്ക് ദോഷംവരുത്തിയെന്ന് ഭര്‍ത്താവ്; ഭാര്യക്ക് ഒലിവിനോട് ‘പ്രണയം’, ഭര്‍ത്താവിന് അത് ഇഷ്ടമല്ല; കുടുംബ കോടതിയില്‍ അപൂര്‍വ നിയമ പോരാട്ടം


കുവൈറ്റ് സിറ്റി: ഒലിവിനോടുള്ള ഭാര്യയുടെ കടുത്ത പ്രണയം കാരണം ഒരുമിച്ച് ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് പൗരന്‍ വിവാഹമോചന കേസ് ആരംഭിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടിയ ഈ വിചിത്രമായ കേസിന്റെ വിശദാംശങ്ങള്‍ അഭിഭാഷകനായ അബ്ദുല്‍ അസീസ് അല്‍ യഹ്യ തന്റെ എക്‌സ് അക്കൗണ്ടില്‍ വിശദീകരിച്ചു.

കുവൈറ്റ് കുടുംബകോടതിയിലാണ് അപൂര്‍വ നിയമ പോരാട്ടം നടക്കുന്നത്. ഒലിവിന്റെ മണം തനിക്ക് ഇഷ്ടമല്ലെന്നും ഒലിവിനോടുള്ള ഭാര്യയുടെ അടുപ്പമാണ് ദാമ്പത്യജീവിതം തകരാനുള്ള പ്രധാന കാരണമെന്നും ഭര്‍ത്താവ് പറയുന്നു. ഒലിവിന്റെ മണം ഇഷ്ടമല്ലെന്ന കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചത് അഭിപ്രായ വ്യത്യാസത്തിന് കാരണമായെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.

ഒലിവിന്റെ മണം ഇഷ്ടപ്പെടാത്തതിനാല്‍ ഭാര്യയോടൊപ്പം ജീവിക്കാന്‍ കഴിയി ല്ലെന്നാണ് ഭര്‍ത്താവിന്റെ പ്രധാന വാദമെന്ന് അഭിഭാഷകന്‍ അബ്ദുല്‍ അസീസും വെളിപ്പെടുത്തി. മറ്റ് പല ഘടകങ്ങളും വിവാഹമോചന കേസിലേക്ക് നയിച്ചിട്ടു ണ്ടെങ്കിലും ഭാര്യയുടെ ഒലിവുകളോടുള്ള ഇഷ്ടമാണ് ദാമ്പത്യം തകരാനുള്ള മുഖ്യകാരണം.

ഒലിവിന്റെ മണത്തോടുള്ള ഇഷ്ടക്കേടും അതുണ്ടാക്കുന്ന അസ്വസ്ഥതയും ബോധ്യ പ്പെടുത്താന്‍ ഭര്‍ത്താവ് പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഒലിവ് മണത്തോടുള്ള വെറുപ്പ് കാരണം ജീവിതം അസഹനീ യമായി തോന്നി.

ഭാര്യയുടെ പാചക അഭിരുചികള്‍ തനിക്ക് വരുത്തിയ ദോഷത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാന്‍ ഇത് ഭര്‍ത്താവിനെ പ്രേരിപ്പിച്ചു. ‘ഒലിവ് പ്രണയം’ ഉപേക്ഷിക്കാന്‍ ഭാര്യ വിസമ്മതിച്ചതോടെ വിവാഹമോചനക്കേസുമായി ഭര്‍ത്താവ് മുന്നോട്ടുപോകുകയായിരുന്നുവെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.


Read Previous

സൗദിയില്‍ നിയമലംഘനങ്ങള്‍ കണ്ടാല്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറാം; പ്രസിദ്ധപ്പെടുത്തുന്നത് സ്വകാര്യത, സൈബര്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരം, ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

Read Next

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular