വായനയിലെ വിപ്ലവം’ എന്ന പ്രമേയത്തിൽ ഐസിഎഫ് സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു


ദമ്മാം: ‘വായനയിലെ വിപ്ലവം’ എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാം സെൻട്രൽ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. പ്രവാസി വായനയുടെ ‘പ്രവാസം വായിക്കുന്നു’ എന്ന ശീർഷകത്തിൽ ഗൾഫിൽ ഉടനീളം നടത്തിയ ഒമ്പതാമത് പ്രചരണ ക്യാമ്പയിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് സെൻട്രൽ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത സെമിനാർ പ്രവാസികൾക്ക് അന്ന്യമായിക്കൊണ്ടിരിക്കുന്ന വായന ശീലത്തെ എങ്ങനെ പരിപോഷിപ്പിക്കാൻ സാധിക്കും എന്ന് വിലയിരുത്തി. എഴുത്തും വായനയും വ്യക്തിയിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ചുള്ള സംവാദത്തിന്റെ വേദിയായി സെമിനാർ.

കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട്‌ ജില്ലാ സെക്രട്ടറി അഫ്സൽ മാസ്റ്റർ കോളാരി സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അബ്ദുൽ റഷീദ് മുസ്‌ലിയാർ കോഴിക്കോട് മുഖ്യാതിഥിയായിരുന്നു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗം മുസ്തഫ മുക്കൂട് കീനോട്സ് അവതരിപ്പിച്ചു.

സെൻട്രൽ സെക്രട്ടറി അബ്ബാസ്‌ തെന്നല, ഫിനാൻസ് സെക്രട്ടറി അഹമ്മദ് നിസാമി, സൗദി മലയാളി സമാജം ഓർഗനൈസേഷൻ സെക്രട്ടറി ഷനീബ് അബൂബക്കർ, ഐസിഫ് സെൻട്രൽ പ്രവർത്തക സമിതി അംഗങ്ങളായ അൻവർ തഴവ, അഷ്‌റഫ്‌ ചാപ്പനങ്ങാടി എന്നിവർ സംവാദത്തിൽ ഇടപെട്ടു സംസാരിച്ചു.

സെൻട്രൽ ഓർഗനൈസഷൻ സെക്രട്ടറി ഹംസ എളാട് സംവാദം മോഡറേറ്റ് ചെയ്തു, സെൻട്രൽ മീഡിയ & പബ്ലിക്കേഷൻ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ഉറുമി ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി സലിം ഓലപ്പീടിക സ്വാഗതവും ദഅവ സെക്രട്ടറി അർഷദ് എടയന്നൂർ നന്ദിയും പറഞ്ഞു.


Read Previous

മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി

Read Next

പൂച്ചയ്ക്കെന്തു കാര്യം.. കാര്‍ട്ടൂണ്‍ പംക്തി 02-01-2023.

Leave a Reply

Your email address will not be published. Required fields are marked *

Most Popular