വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും; ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍


കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കില്‍ അത് പറഞ്ഞ യാളുടെ കുഴപ്പമാണെന്നും യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

‘മലങ്കര സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരായും സംസ്ഥാന സര്‍ക്കാരായാലും വിളിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കുകയെന്നതാണ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറഞ്ഞാല്‍ അത് ഞങ്ങളുടെ കുഴപ്പമല്ല. അവരുടെ കുഴപ്പമാണ്.’ ഭദ്രാസനാധിപന്‍ പറഞ്ഞു.

ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തിലെ മൂന്ന് വാക്കുകള്‍ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും  അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.


Read Previous

ഒൻപത് ടെലിസ്കോപ്പുകൾ സമ്മാനിച്ച് ഇന്ത്യൻ ബഹിരാകാശ ഒളിമ്പ്യാഡ് സമാപിച്ചു

Read Next

ഭര്‍ത്താവിന്റെ പ്രായം 55, ഭാര്യയ്ക്ക് 50 ല്‍ താഴെ; കൃത്രിമ ബീജ സങ്കലനത്തിന് അനുമതി നല്‍കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular