ഭര്‍ത്താവിന്റെ പ്രായം 55, ഭാര്യയ്ക്ക് 50 ല്‍ താഴെ; കൃത്രിമ ബീജ സങ്കലനത്തിന് അനുമതി നല്‍കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്


കൊച്ചി: ഭര്‍ത്താവിന്റെ പ്രായം 55നു മുകളിലും ഭാര്യയുടെ പ്രായം 50ല്‍ താഴെയുമുള്ള ദമ്പതികള്‍ക്ക് കൃത്രിമ ബീജ സങ്കലന മാര്‍ഗത്തിലൂടെ ഗര്‍ഭധാരണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ഭര്‍ത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താല്‍ 50 വയസ്സില്‍ താഴെയുള്ള ഭാര്യയ്ക്ക് അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്‌നിക് (എആര്‍ടി) സേവനത്തിന് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് ദമ്പതികള്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

ഭര്‍ത്താവില്‍ നിന്നുള്ള ബീജം പ്രായോഗികമല്ലെന്നു കണ്ടെത്തിയാല്‍ മറ്റു ദാതാവിനെ കണ്ടെത്താമെന്നാണ് നിയമത്തില്‍ പറയുന്നത്. എആര്‍ടി സേവനം തേടാന്‍ ഭര്‍ത്താവിന്റെ പ്രായം 55ഉം ഭാര്യയുടെ പ്രായം 50ഉം കടക്കരുതെന്നാണു വ്യവസ്ഥ. എന്നാല്‍ ഈ രണ്ടു വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്നു പ്രഥമദൃഷ്ട്യാ ചട്ടത്തില്‍ പറയുന്നില്ലെന്നു കോടതി വിലയിരുത്തി

ഹര്‍ജികളില്‍ വ്യക്തമാക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും ഇത് ഒരു കീഴ്‌വഴക്കമായി പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.


Read Previous

വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും; ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

Read Next

സത്താർ കായംകുളത്തിന്റെ വീട് റിയാദ് ഒ ഐ.സി. സി. നേതാക്കൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular