സത്താർ കായംകുളത്തിന്റെ വീട് റിയാദ് ഒ ഐ.സി. സി. നേതാക്കൾ സന്ദർശിച്ചു.


ആലപ്പുഴ/റിയാദ് : ഒ ഐ.സി.സി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, റിയാദിലെ പൊതു പ്രവർത്തകനുമായിരുന്ന സത്താർ കായംകുളത്തിന്റെ വീട് ഒഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കൾ സന്ദര്ശിച്ചു കുടുംബത്തെ അനുശോചന മറിയിച്ചു.

സത്താറിന്റെ വേർപാട് ഒ ഐ.സി.സി.ക്കും റിയാദ് പൊതു സമൂഹത്തിനു തീരാ നഷ്ടമാണെന്ന് കുടുംബവുമായുള്ള സംഭാഷണത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനത്തിന് നേതൃത്വം നൽകി.

മുൻ കെ. പി.സി.സി.സെക്രട്ടറി മാന്നാർ അബ്ദുള്ള ലത്തീഫ്, ഒ ഐ.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സുഗതൻ നൂറനാട്, ജന.സെക്രട്ടറി സകീർ ദാനത്ത്, മലപ്പുറം ജില്ലാ ജന സെക്രട്ടറി ജംഷാദ് തുവൂർ, കമറുദ്ധീൻ താമരക്കുളം, അഷറഫ് കായംകുളം ഒ ഐ.സി. സി. മുൻ നേതാക്കളായ സുരേഷ് ബാബു, തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Read Previous

ഭര്‍ത്താവിന്റെ പ്രായം 55, ഭാര്യയ്ക്ക് 50 ല്‍ താഴെ; കൃത്രിമ ബീജ സങ്കലനത്തിന് അനുമതി നല്‍കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Read Next

ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്താവൂ; അവഹേളിക്കുന്ന പരാമര്‍ശം പാടില്ല; മാര്‍ഗരേഖയുമായി സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular