ബിആർഎസിന് വോട്ട് ചെയ്താൽ അത് ബിജെപിക്ക് പോകും: രാഹുൽ , തെലങ്കാനയിൽ അഴിമതി ഭരണമാണെന്ന് പ്രിയങ്ക.


ബിആർഎസിന് വോട്ട് ചെയ്താൽ അത് ബിജെപിക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന പര്യടനത്തിനിടെ മുലുഗു ജില്ലയിൽ നടത്തിയ വിജയഭേരി യാത്രയ്ക്കിടെയാണ് രാഹുലിന്റെ പരാമർശം. മുഖ്യമന്ത്രി കെസിആർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ സർക്കാർ അഴിമതിയുടെ പരമ്പരയാണെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

കൂടാതെ ബിജെപിയും ബിആർഎസും എഐഎംഐഎമ്മും പരസ്പരം ഒത്തുകളിക്കുക യാണെന്നും രാഹുൽ ആരോപിച്ചു. 2004ൽ കോൺഗ്രസ് തെലങ്കാനയിലെ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിരുന്നു, ആ വാഗ്ദാനങ്ങൾ പാലിച്ചെന്നും, എന്നാൽ കെസിആർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബിആർഎസും കോൺഗ്രസും തമ്മിലാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിൽ ബിആർഎസ് വിജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ബിജെപിയും ബിആർഎസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, എഐഎംഐഎമ്മും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂന്ന് പാർട്ടികളും ഒരുമിച്ച് പ്രവർത്തിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. തെലങ്കാന മുഖ്യമന്ത്രിക്കെതിരെ സിബിഐയോ, ഇഡിയോ, ആദായനികുതി വകുപ്പോ അന്വേഷണം നടത്തുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കെതി രെയും കേസെടുത്തിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ

കർണാടകയോ ഹിമാചൽ പ്രദേശോ രാജസ്ഥാനോ ഛത്തീസ്ഗഢോ ആകട്ടെ, കോൺ ഗ്രസ് പറയുന്നതു ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കോൺഗ്രസ് ഉറപ്പാക്കും. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ, മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും, ഋതു ഭരോസ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 15,000 രൂപയും കർഷക തൊഴിലാളികൾക്ക് 12,000 രൂപയും ലഭ്യമാക്കും.

ഗൃഹജ്യോതി പദ്ധതി വഴി 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. ഇന്ദിര അമ്മ ഇന്ദുലു പദ്ധതി മുഖേനെ അഞ്ച് ലക്ഷം രൂപ വീട് നിർമിക്കാൻ നൽകും. തെലങ്കാന സമരത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് 250 ചതുരശ്രയടിയുള്ള വീട് ഉറപ്പാക്കും. മുതിർന്ന പൗരന്മാർക്ക് 4,000 രൂപ പെൻഷനും യുവവികാസം യോജന പ്രകാരം വിദ്യാർ ത്ഥികൾക്ക് കോളേജ് ഫീസായി അഞ്ച് ലക്ഷം രൂപ സഹായവും നൽകും. കൂടാതെ തെലങ്കാനയിലെ ഉത്സവങ്ങൾ ദേശീയ ഉത്സവങ്ങളായി പ്രഖ്യാപിക്കും.

തെലങ്കാനയിൽ അഴിമതി ഭരണമാണെന്ന് പ്രിയങ്ക ഗാന്ധി

തെലങ്കാനയിലെ യുവാക്കൾ തൊഴിൽരഹിതരാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും നിയമനം നൽകുന്നില്ല, നിയമനത്തിലും അഴിമതിയുണ്ട്. ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും മാഫിയകളെ സംരക്ഷിക്കുന്നതിനാണ് സർക്കാരിന് താല്പര്യമെന്നും പ്രിയങ്ക പറഞ്ഞു.

സാമൂഹ്യനീതി ഉണ്ടാകുമെന്ന് പൊതുജനങ്ങൾക്ക് സ്വപ്നം ഉണ്ടായിരുന്നു, എന്നാൽ തെലങ്കാനയിലെ 18 മന്ത്രിമാരിൽ മൂന്ന് പേർ മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നുള്ളവരാണ്, കൂടാതെ ഒബിസി വിഭാഗക്കാർ 50 ശതമാനത്തിന് മുകളിലുണ്ട്, എന്നാൽ മന്ത്രിസഭയിൽ മൂന്ന് മന്ത്രിമാരേയുള്ളൂ. ബിആർഎസ് സർക്കാർ ബിജെപി യുമായി ഒത്തുകളിക്കുകയാണ്. ബിആർഎസിന്റെ റിമോട്ട് കൺട്രോൾ മോദി ജിയുടെ കൈയ്യിലാണെന്നും പ്രിയങ്ക പറഞ്ഞു.


Read Previous

ബൈഡന് പിന്നാലെ ഋഷി സുനകും ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി ചര്‍ച്ച നടത്തും

Read Next

പണ്ടു മുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്; നിരപരാധികള്‍ പിടഞ്ഞു വീഴുമ്പോള്‍ എങ്ങനെ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയും?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular