അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്‍റെ മകനായി ജനിയ്ക്കണം; മിഷ്കിൻ


വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരം​ഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രചാരണ പരിപാടിയിൽ മിഷ്കിൻ ഷംനയേക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.

തന്റെ സഹോദരൻ ആദിത്യയുടെ സിനിമയിലേക്കുള്ള വരവിനേക്കുറിച്ച് പറയുമ്പോഴാണ് ഡെവിളിലെ നായിക ഷംനാ കാസിമിനേക്കുറിച്ചും മിഷ്കിൻ പരാമർശിച്ചത്. അഭിനയിക്കുമ്പോൾ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കൾ എന്നുവിളിക്കാറുള്ളതെന്ന് മിഷ്കിൻ അഭിപ്രായപ്പെട്ടു. പൂർണ അത്തരത്തിൽ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവർ. അടുത്ത ജന്മത്തിൽ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവർ അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. പൂർണ മറ്റുചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല. തന്റെ ചിത്രങ്ങളിൽ പൂർണ ഉണ്ടാകുമെന്നും മിഷ്കിൻ വ്യക്തമാക്കി. മിഷ്കിന്റെ വാക്കുകൾ കേട്ട് സന്തോഷംകൊണ്ട് കണ്ണീരണിയുന്ന പൂർണയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം സിനിമയെ മൊത്തത്തിൽ പുകഴ്ത്തുന്ന വാക്കുകൾ മിഷ്കിനിൽ നിന്നുമുണ്ടായില്ല എന്നതും ശ്രദ്ധേയമായി. ഈ സിനിമ ശരിക്കും നല്ലതാണെങ്കിൽ മാത്രം അങ്ങനെ പറയുകയും നിങ്ങളുടെ അയൽവാസികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്യുക. സിനിമ നല്ലതാണെങ്കിൽ മാത്രമേ തിയേറ്ററിൽ വിജയം കൈവരിക്കൂ. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ സ്വന്തം ലക്ഷ്യംകാണുന്നതിൽനിന്ന് പിന്മാറരുതെന്ന് മിഷ്കിൻ സംവിധായകൻ ആദിത്യയോട് ആവശ്യപ്പെട്ടു.

വിദാർത്ഥ്, അദിത് അരുൺ, തരി​ഗൺ എന്നിവരാണ് ഡെവിളിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. മിഷ്കിൻ സം​ഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Read Previous

‘ദൈവമേ’യെന്ന നീണ്ടവിളി വിഴുങ്ങി സാരമില്ലെന്ന് അവളെ ആശ്വസിപ്പിക്കുമ്പോള്‍ തന്‍റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു

Read Next

കടല്‍ക്കൊള്ളക്കാരില്‍നിന്ന് 19 പാക് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular