കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന; രാജ്യത്ത് ഇന്നലെ 752 രോഗികള്‍; ആറ് മാസത്തെ ഉയര്‍ന്ന നിരക്ക്


ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 പേര്‍ രോഗമുക്തി നേടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവര്‍ കര്‍ണാടകയിലും രാജസ്ഥാനിലുമാണ്.

രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. ഇന്നലെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി. കര്‍ണാടക 175, തമിഴ്‌നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

ഇന്നലെ സംസ്ഥാനത്ത് 265 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്. ജെഎന്‍ 1 കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.


Read Previous

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി: ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട; നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ട്’

Read Next

തലസ്ഥാനത്ത് വീണ്ടും തെരുവുയുദ്ധം; ടിയര്‍ ഗ്യാസ്, ജലപീരങ്കി; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധാകരന്‍ ആശുപത്രിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular