ആന്ധ്ര സീറ്റ് വിഭജനം; കോണ്‍ഗ്രസും സിപിഐയും തമ്മില്‍ ധാരണയായി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് ഒരു സീറ്റ് #INDIA Alliance Joins CPI In Andhra


അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശില്‍ സീറ്റ് പങ്കിടല്‍ തീരുമാനിച്ച് ഇന്ത്യൻ സഖ്യകക്ഷികളായ കോൺഗ്രസും സിപിഐയും. ഒരു ലോക്‌സഭ സീറ്റിലും എട്ട് നിയമസഭ സീറ്റുകളിലും സിപിഐ മത്സരിക്കും. വ്യാഴാഴ്‌ചയുണ്ടാക്കിയ (മാർച്ച് 4) ധാരണ പ്രകാരം ഗുണ്ടൂർ ലോക്‌സഭ മണ്ഡലത്തിലും വിജയവാഡ വെസ്‌റ്റ്, വിശാഖ പട്ടണം വെസ്‌റ്റ്, അനന്തപൂർ, പട്ടിക്കൊണ്ട എന്നീ നിയമസഭ മണ്ഡലങ്ങളിലുമാണ് സിപിഐ മത്സരിക്കുക.

തിരുപ്പതി, രാജംപേട്ട്, ഏലൂർ, കമലപുരം എന്നിവയാണ് സിപിഐക്ക് അനുവദിച്ച മറ്റ് നിയമസഭ മണ്ഡലങ്ങൾ. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഐയും സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് എപിസിസി പ്രസിഡന്‍റ് വൈ എസ് ശർമിള റെഡ്ഡി, സിപിഐ സെക്രട്ടറി രാമകൃഷ്‌ണ യുമായി നിരവധി കൂടിയാലോചനകൾ നടത്തിയിരുന്നു.

അതേസമയം, സിപിഐ സ്ഥാനാർഥികളുടെ പേരുകൾ വാർത്താക്കുറിപ്പിൽ വെളി പ്പെടുത്തിയിട്ടില്ല. ഏപ്രിൽ 2 ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അഞ്ച് ലോക്‌സഭ സീറ്റുകളിലേക്കും 114 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളുടെ പേരുകൾ വൈ എസ് ശർമിള റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും സിപിഐയും തമ്മിലുള്ള സീറ്റ് വിഭജന കരാർ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ആറ് ലോക്‌സഭ സീറ്റുകളി ലേക്കും 122 നിയമസഭ സീറ്റുകളിലേക്കുമുള്ള ഇന്ത്യൻ സഖ്യ സ്ഥാനാർഥികളെ സംബന്ധിച്ച് വ്യക്തത വന്നിരിക്കുകയാണ്.

19 ലോക്‌സഭ സീറ്റുകളിലേക്കും 53 നിയമസഭ സീറ്റുകളിലേക്കും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കോൺഗ്രസ്, സിപിഎം എന്നിവ ആന്ധ്രാപ്രദേശിലെ ഇന്ത്യൻ സഖ്യകക്ഷികളാണ്. ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മെയ് 13 നും വോട്ടെണ്ണൽ ജൂൺ 4 നും നടക്കും.


Read Previous

വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി

Read Next

കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപി ക്കും കേരള സ്റ്റോറി’ അസത്യങ്ങളുടെ കെട്ടുകാഴ്‌ച, ചിത്രം പ്രദര്‍ശിപ്പിക്കരുത്; വി ഡി സതീശന്‍ #V D Satheesan Against Kerala Story

Leave a Reply

Your email address will not be published. Required fields are marked *

Most Popular