ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി.


ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു.

ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നില്ല. പക്ഷെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. മൂന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് കൗര്‍ നഷ്ടപ്പെടുത്തിയ തോടെ ഭാഗ്യവും ഇന്ത്യക്കൊപ്പമല്ലെന്നു വ്യക്തമായിരുന്നു. ഗുര്‍ജിത്തിന്റെ പെനല്‍റ്റി സ്‌ട്രോക്ക് വലതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ നൈക്ക് ലോറന്‍സ് (12ാം മിനിറ്റ്), അന്നെ ഷ്‌റോഡര്‍ (35) എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇന്ത്യയെ ജര്‍മനി കീഴ്‌പ്പെടുത്തിയത്. ആദ്യ ക്വാര്‍ട്ടറിലും മൂന്നാമത്തെ ക്വാര്‍ട്ടറിലുമായിരുന്നു ജര്‍മനിയുടെ ഗോളുകള്‍. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ജര്‍മനി അക്കൗണ്ട് തുറന്നത്. കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് തന്നെ അവരുടെ ക്യാപ്റ്റന്‍ നൈക്ക് ഗോളാക്കി മാറ്റുകയായിരുന്നു. 35ാം മിനിറ്റില്‍ ഷ്‌റോഡറുടെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ജര്‍മനിയുടെ വിജയമുറപ്പിക്കുകയായിരുന്നു.


Read Previous

സൗദിയിൽ വിനോദ പരിപാടികൾക്ക് തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

Read Next

ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular