ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമാക്കാന്‍ ചൈനയുടെ ഗൂഢ ശ്രമം’; പരാതി നല്‍കുമെന്ന് അഞ്ജു ബോബി ജോര്‍ജ്


ഹാങ്ചൗ: ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി കുതിക്കുന്ന ഇന്ത്യയെ തളര്‍ത്താന്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൂഢ ശ്രമമെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ അഞ്ജു ബോബി ജോര്‍ജ്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ പ്രകടനം മോശമാക്കാന്‍ ചൈനീസ് ഒഫിഷ്യലുകള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുവെ ന്നാണ് അഞ്ജു ബോബി ജോര്‍ജിന്റെ ആരോപണം.

പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ത്രോ അളക്കാത്തതിലും ദുരൂഹത യുണ്ട്. അതുവരെയുണ്ടാകാത്ത സാങ്കേതിക പിഴവ് അപ്പോള്‍ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല. അവന്റേത് മികച്ച ത്രോയായിരുന്നു. അന്നു റാണിയുടെ കാര്യത്തിലും സമാന അപാകതയുണ്ടായെന്ന് അഞ്ജു വ്യക്തമാക്കി.

പുരുഷ ലോങ് ജംപില്‍ ഫൈനലിനിടെ മലയാളി താരം എം. ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി. കിഷോര്‍ കുമാര്‍ ജനയുടെ പ്രകടനത്തിനിടെ വ്യാജ ഫൗള്‍ വിളിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിനിടെ അനാവശ്യമായ ഫൗള്‍ സ്റ്റാര്‍ട്ട് വിവാദം ഉണ്ടാക്കി ജ്യോതി യാരാജിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യ തുടര്‍ച്ചയായി മെഡല്‍ നേടുന്നത് ചൈനയെ അലോസരപ്പെടുത്തുന്നതാം ഇതിന് കാരണമെന്നും ഒളിമ്പ്യന്‍ കൂടിയായ അഞ്ജു പറയുന്നു.

ഒളിംപിക്സ് ചാപ്റ്ററിന്റെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. ഇന്ത്യ ഇത് ചോദ്യം ചെയ്യും. ഒഫിഷ്യലുകള്‍ക്കെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് പരാതി നല്‍കു മെന്നും അത്ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുകൂടിയായ അഞ്ജു വ്യക്തമാക്കി.


Read Previous

ലോകകപ്പ്: ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം

Read Next

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്നേഹാദരവ്; സലാം പാപ്പിനിശ്ശേരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular