കുവൈറ്റിലെ വിദേശികളിൽ 30 ശതമാനവും ഇന്ത്യക്കാർ


കുവൈറ്റ് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ 30 ശതമാനവും ഇന്ത്യക്കാർ. കുവൈറ്റിൽൽ ജോലി ചെയ്യുന്ന 174 രാജ്യങ്ങളിൽ നിന്നുള്ള 24.3 ലക്ഷം വിദേശികളിൽ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയർന്നു. തൊഴിൽ വിപണിയിലും ഇന്ത്യക്കാരാണ് കൂടുതൽ. ജനസംഖ്യാ പട്ടികയിൽ ലോകത്ത് 129-ാം സ്ഥാനത്താണ് കുവൈത്ത്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2023 സെപ്റ്റംബർ 21 വ്യാഴാഴ്ച വരെ കുവൈറ്റിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്.


Read Previous

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

Read Next

ബഹ്റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍; ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular