കടൽക്കൊള്ളക്കാർ റാഞ്ചിയത് പാക് പൗരന്മാർ ഉൾപ്പെട്ട ഇറാൻ കപ്പൽ, പറന്നെത്തി ഇന്ത്യൻ നാവികസേന: അറബിക്കടലിലും ഇന്ത്യൻ മഹാസുദ്രത്തിലും ഇന്ത്യൻ ആധിപത്യം


കപ്പലുകളുടെ പേടിസ്വപ്നമായ സൊമാലിയൻ കടൽക്കൊള്ളക്കാരെ തകർത്തെറിഞ്ഞ് അറബിക്കലിൽ ഇന്ത്യൻ ആധിപത്യം. ഏദൻ ഉൾക്കടലിൽ വച്ച് കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ച സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ഉചിതമായ മറുപടി നൽകിക്കൊണ്ടാണ് അറബിക്കടലിൽ തങ്ങളുടെ ആധിപത്യം ഇന്ത്യ ഉറപ്പിച്ചത്. 19 പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെയുള്ള ഒരു ഇറാൻ കപ്പലിനെ റാഞ്ചിയ സൊമാലിയൻ കടൽക്കൊള്ള ക്കാരെയാണ് ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര തിങ്കളാഴ്ച രക്ഷപ്പെടുത്തിയത്. മത്സ്യബന്ധന ബോട്ടാണ് കൊള്ളക്കാർ തട്ടിയെടുത്തത്. ഞായറാഴ്ച കപ്പലിൽ നിന്ന് അടിയന്തര കോൾ എത്തുകയും അതിനെത്തുടർന്ന് ഐഎൻഎസ് സുമിത്ര അടിയന്തിര നടപടികളുമായി രംഗത്തിറങ്ങകയുമായിരുന്നു.

കടൽക്കൊള്ളക്കാരുടെ ഹൈജാക്കിംഗ് ശ്രമം ഞങ്ങളുടെ യുദ്ധക്കപ്പൽ പരാജയപ്പെടു ത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. 19 പാകിസ്ഥാൻ പൗരന്മാരുൾപ്പെടെ യുള്ള ഇറാനിയൻ കപ്പലാണ് കൊച്ചി തീരത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ജനുവരി 28നാണ് ഇറാൻ്റെ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പൽ തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചത്. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്ന് സായുധരായ സൊമാലിയൻ കടൽക്കൊള്ളക്കാരാണ് കപ്പൽ തട്ടിയെടുത്തത്. കപ്പലിൽ 19 പാകിസ്ഥാൻ പൗരന്മാരുമുണ്ടായിരുന്നു. വിവരമറിഞ്ഞ് ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര രക്ഷദൗത്യവുമായി രംഗത്തിറങ്ങുകയും കടൽക്കൊള്ളക്കാരെ കീഴ്പ്പെടുത്തുകയു മായിരുന്നു.

ഇന്ത്യൻ നാവികസേന 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ രണ്ട് വലിയ ഹൈജാക്കിംഗ് ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. ജനുവരി 28-29 തീയതികളിൽ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഈ രണ്ടു ശ്രമങ്ങളും ഇന്ത്യൻ നാവികസേന തകർക്കുകയായിരുന്നു. അടുത്തിടെമൂന്ന് യുദ്ധക്കപ്പലുകളെയാണ് ഇന്ത്യൻ നാവികസേന ഏദൻ ഉൾക്കടലിലേക്ക് അയച്ചത്.


Read Previous

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

Read Next

എസ് ഐ സി മനുഷ്യജാലികയും ചതുർ മാസ ക്യാമ്പയിൻ സമാപനവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular