ഇ​സ്രാ​യേ​ൽ-​ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി


മ​നാ​മ: ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഏ​ലി കൊ​ഹീ​നു​മാ​യി ബ​ഹ്​​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​നി​ലേ​ക്ക്​ ഏ​ലി കൊ​ഹീ​നെ സ്വാ​ഗ​തം​ചെ​യ്​​ത സ​യാ​നി ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. ഇ​ബ്രാ​ഹിം ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തി​ലു​ള്ള പു​രോ​ഗ​തി​യും ച​ർ​ച്ച​യാ​യി.

മേ​ഖ​ല​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കു​ന്ന​തി​നും ഫ​ല​സ്​​തീ​നും ഇ​സ്രാ​യേ​ലി​നു​മി​ട​യി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​ബ്രാ​ഹി​മീ ക​രാ​ർ ഗു​ണ​ക​ര​മാ​​കു​മെ​ന്ന്​ ഇ​രു​വ​രും വി​ല​യി​രു​ത്തി. പ​ര​സ്​​പ​ര​മു​ള്ള സ​ഹ​ക​ര​ണ​വും സ​മാ​ധാ​ന ച​ർ​ച്ച​ക​ളും ഫ​ല​പ്രാ​പ്​​തി​യി​ലെ​ത്തു​ന്ന​ത്​ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും ഉ​പ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക, ഇ​ന്ന​വേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി വ്യാ​പാ​ര അ​വ​സ​ര​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ആ​ശ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടു​ന്ന ച​ർ​ച്ച​ക​ളും ന​ട​ന്നു. വി​വി​ധ സ​ഹ​ക​ര​ണ​ക്ക​രാ​റു​ക​ളി​ൽ ഇ​രു​മ​ന്ത്രി​മാ​രും ഒ​പ്പു​വെ​യ്ക്കു​ക​യും ചെ​യ്​​തു.


Read Previous

പു​തി​യ സേ​വ​ന​ങ്ങ​ളുമായി, സ​ഹേ​ൽ ആ​പ്പ്; വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി എ​ന്നി​വ​ ഉൾപ്പെടുത്തി

Read Next

ആവണിയ്ക്ക് തിരി തെളിഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *

Most Popular