അത് ജീവന്‍ രക്ഷാപ്രവര്‍ത്തനം തന്നെ; ഒരുമാസമായി ഞാന്‍ ഇതു കാണുന്നതല്ലേ?’; ആവര്‍ത്തിച്ച് മുഖ്യമന്ത്രി


കൊല്ലം: നവകേരള സദസിന്റെ ബസിന് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഒരുമാസമായി താന്‍ ഇത് കാണുന്നതല്ലേയെന്നും കണ്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. ആ തള്ളിമാറ്റലിന് ഒരു പ്രശ്‌നമുണ്ടായാതായി തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിലൂടെ എന്താണ് ഇവര്‍ക്ക് നേടാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് തന്നെ അടിക്കും അടിക്കും ആവര്‍ത്തിച്ച് പറയുകയാണല്ലോ. ഇത്തരമൊരൂ സ്ഥാനത്ത് ഇരിക്കുന്ന ആളില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെല്ലാം ചെയ്തിട്ടും അവര്‍ ഉദ്ദേശിച്ച ഫലം നടക്കാതെ പോകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ നിരാശയിലേക്ക് പോകുന്നു. അതിന്റെ ഭാഗമായി അവര്‍ സ്വയം പ്രകോപിതരാകുകയാണ്. അതിന് ഇതല്ല പ്രതിവിധിയെന്ന് അവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബസിന് മുന്നില്‍ ചാടിയാല്‍ ബസ് തട്ടി അവര്‍ക്ക് അപകടം പറ്റും. ബസിന് മുന്നില്‍ ചാടാന്‍ അവര്‍ തീരുമാനിച്ച് വന്നാല്‍ നിങ്ങള്‍ക്ക് എന്താണ് രക്ഷേിക്കേണ്ട കാര്യമെന്നാണ് കെപിസിസി പ്രസിഡന്റെ ചോദിച്ചത്. അതില്‍ തന്നെ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അപകടമെന്നെ താന്‍ പറയുന്നുളളു. അതിന്റെ ഉദ്ദേശ്യം മറ്റേത് തന്നെ. അതിലപ്പുറം സംഭവിച്ചിട്ട്് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ബസിന് മുന്നില്‍ ചാടിയ ആളെ രക്ഷിക്കുകയാണ് അവിടെയുണ്ടായത്. ആ തള്ളിമാറ്റലില്‍ എന്താണ് പ്രശ്‌നം. തങ്ങള്‍ എല്ലാവരും ബസില്‍ യാത്ര ചെയ്ത് പോകുമ്പോള്‍ യാതൊരു പ്രകോപനവും ഉണ്ടാകുന്നില്ലല്ലോ?. എന്തിനാണ് ഇത്ര വലിയ അസഹിഷ്ണുത. നാടിനെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വരുന്നുണ്ട്. മറ്റുകാര്യങ്ങളുടെ കൂടെ അതുംകൂടി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണു ഞങ്ങളുദേശിച്ച കാര്യം. പ്രതിപക്ഷം അടക്കം അതിനായി യോജിക്കണമെന്നാണ് തങ്ങള്‍ അഭ്യര്‍ഥിച്ചത്. ആ അഭ്യര്‍ഥനയല്ലേ അവര്‍ സ്വീകരിക്കാതെ ഇരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.


Read Previous

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

Read Next

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular