ജെഎൻ.1 വേരിയന്റ്: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഈ ലക്ഷണമുള്ളവർ ജാഗ്രത പാലിക്കണം


രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണ മെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇന്ത്യയിൽ 702 പുതിയ കോവിഡ് കേസുകളും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം (Health ministry) വ്യാഴാഴ്ച അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 4,097 ആണ്. ജെഎൻ.1 സബ് വേരിയന്റും ബിഎ.2.86ഉം ആണ് കേസുകളുടെ വർദ്ധനവിന് കാരണം.

രാജ്യത്തെ ജെഎൻ.1 സബ് വേരിയന്റിന്റെ ആകെ കേസുകളുടെ എണ്ണം 157 ആണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ് (78 കേസുകൾ). തൊട്ടുപിന്നാലെ 34 കേസുകളുമായി ഗുജറാത്താണ് മുന്നിൽ. ഡൽഹിയിൽ ജെഎൻ.1 സബ് വേരിയന്റിന്റെ ഒരു കേസ് കണ്ടെത്തിയതിന് ശേഷം, രോഗലക്ഷ ണങ്ങളുള്ള ആളുകൾ ഒട്ടും അശ്രദ്ധരാകരുതെന്നും ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും എയിംസ് അധികൃതർ അറിയിച്ചു.

എയിംസ് മാനേജ്‌മെന്റിന്റെ കോവിഡ് 19 മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അക്യൂട്ട് റെസ്പിറേറ്ററി അണുബാധ, സ്ഥിരമായ പനി അല്ലെങ്കിൽ 10 ദിവസത്തിൽ കൂടുതൽ 38 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉള്ള രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ ശരീരത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ച്, ആളുകളിൽ വ്യത്യസ്ത ലക്ഷണങ്ങൾ കാണപ്പെടാം. ജെഎൻ.1ന്റെ ലക്ഷണങ്ങൾ എത്രത്തോളം ഗുരുതരമാണ് എന്നത് വ്യക്തിയുടെ പ്രതിരോധശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു വി​ദ​ഗ്ധർ പറഞ്ഞിരുന്നു. 


Read Previous

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

Read Next

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular